ഇന്ധനവില കുതിക്കുന്നു; തുടർച്ചയായ ആറാം ദിവസവും വർധന

Web Desk   | Asianet News
Published : Nov 29, 2020, 06:56 AM ISTUpdated : Nov 29, 2020, 07:49 AM IST
ഇന്ധനവില കുതിക്കുന്നു; തുടർച്ചയായ ആറാം ദിവസവും വർധന

Synopsis

കൊച്ചിയിൽ പെട്രോൾ വിലയിൽ 21 പൈസയും ഡീസൽ വിലയിൽ 31 പൈസയും കൂടി. പെട്രോൾ വില ലിറ്ററിന് 82 രൂപ 54 പൈസയാണ്. ഡീസലിന് 74 രൂപ 44 പൈസയാണ് വില.

കൊച്ചി: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനയുണ്ടായി. തുടർച്ചയായ ആറാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. 

കൊച്ചിയിൽ പെട്രോൾ വിലയിൽ 21 പൈസയും ഡീസൽ വിലയിൽ 31 പൈസയും കൂടി. പെട്രോൾ വില ലിറ്ററിന് 82 രൂപ 54 പൈസയാണ്. ഡീസലിന് 74 രൂപ 44 പൈസയാണ് വില.  അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് വിലവർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്. ഒമ്പതു ദിവസത്തിനിടെ രാജ്യത്ത് ഡീസലിന് ഒരു രൂപ 80 പൈസ കൂടി. പെട്രോൾ വിലയിൽ ഒരു രൂപ ഒമ്പത് പൈസുടെ വർധനയാണ് ഒമ്പതു ദിവസം കൊണ്ട് ഉണ്ടായത്. 

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി