ഇരുട്ടടി, പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി, പുതിയ വില ഇങ്ങനെ

Published : Jan 18, 2021, 09:18 AM ISTUpdated : Jan 18, 2021, 12:20 PM IST
ഇരുട്ടടി, പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി, പുതിയ വില ഇങ്ങനെ

Synopsis

ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയിൽ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിർണയിക്കുന്നത്. കഴിഞ്ഞയാഴ്ചയും ഇന്ധനവില കൂട്ടിയിരുന്നു.

കൊച്ചി: ജനങ്ങൾക്ക് ഇരുട്ടടിയുമായി രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോൾ 25 പൈസയാണ് വില  കൂടിയത്. ഡീസൽ 26 പൈസയു൦ കൂടി. അന്താരാഷ്ട്രവിപണിയിൽ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികൾ വില കൂട്ടിയിരിക്കുന്നത്. സംസ്ഥാനനികുതി കൂടി കണക്കിലെടുക്കുമ്പോൾ, കേരളത്തിൽ പെട്രോളിനും ഡീസലിനും വില കൂടും. 

കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 85.11 രൂപയാണ്. ഡീസൽ വില 79.24 രൂപയായി.

പെട്രോളിന്‍റെയും ഡീസലിന്‍റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയിൽ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിർണയിക്കുന്നത്. കഴിഞ്ഞയാഴ്ചയും രാജ്യത്ത് ഇന്ധനവില കൂട്ടിയിരുന്നു.

PREV
click me!

Recommended Stories

ആകാശത്ത് 'ഇരട്ട' ആധിപത്യം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രം ഭരിക്കുന്ന ഇന്ത്യന്‍ ആകാശം യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടോ?
മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്