ഏപ്രില്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും വില കൂടും, കാരണം ഇതാണ്

By Web TeamFirst Published Feb 28, 2020, 5:03 PM IST
Highlights

ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് വിതരണം ചെയ്യുക. എന്നാല്‍, വിലയില്‍ എത്രവര്‍ധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 

മുംബൈ: രാജ്യത്തെ വാഹനങ്ങള്‍ ബിഎസ് 6 നിലവാരത്തിലേയ്ക്ക് മാറുന്നതോടെ പെട്രോളിനും ഡീസലിനും വിലകൂടും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സജ്ഞീവ് സിംഗ് ഇതുസംബന്ധിച്ച് സൂചന നല്‍കി. ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് വിതരണം ചെയ്യുക. എന്നാല്‍, വിലയില്‍ എത്രവര്‍ധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 

ബിഎസ്6 നിലവാരത്തിലുള്ള എഞ്ചിനുകള്‍ക്ക് മലിനീകരണംകുറഞ്ഞ പുതിയ നിലവാരത്തിലേയ്ക്ക് ഇന്ധനം ശുദ്ധീകരിക്കാന്‍ റിഫൈനറി നവീകരണത്തിനായി 35,000 കോടി രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ ചെലവാക്കിയത്. അതില്‍ ഐഒസിക്കുമാത്രം ചെലവായത്17,000 കോടി  രൂപയാണ്. സള്‍ഫറിന്റെ അംശത്തിലെ കുറവാണ് ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനത്തിന്റെ പ്രത്യേകത. ബിഎസ് 4 ഇന്ധനത്തില്‍ 50പിപിഎം സള്‍ഫറാണ് അടങ്ങിയിട്ടുള്ളത്.  

Latest Videos

എന്നാല്‍ ബിഎസ് 6ല്‍ അത് 10 പിപിഎം മാത്രമായി കുറയും.  ബിഎസ് 6ന്റെ വരവോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡിന്റെ  അളവ് പകുതിയിലധികം കുറയും. ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് വിതരണം ചെയ്യുക.  

click me!