പിഎഫ് പെൻഷൻ നിർണയം അവസാന 12 മാസത്തെ ശമ്പളം അനുസരിച്ചായിരിക്കണം: കോ‌ടതി

Web Desk   | Asianet News
Published : Jun 19, 2020, 10:48 PM ISTUpdated : Jun 19, 2020, 10:54 PM IST
പിഎഫ് പെൻഷൻ നിർണയം അവസാന 12 മാസത്തെ ശമ്പളം അനുസരിച്ചായിരിക്കണം: കോ‌ടതി

Synopsis

വിരമിച്ച 300 ഓളം മാധ്യമ പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക വിധി. 

തിരുവനന്തപുരം: വ്യക്തികളുടെ സേവന കാലത്തെ അവസാന വർഷം കൈപ്പറ്റിയ ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ പുനർനിശ്ചയിക്കാൻ ഹൈക്കോ‌ടതി നിർദ്ദേശം. സേവനകാലത്തന്റെ അവസാന 12 മാസങ്ങളായിരിക്കണം പിഎഫ് പെൻഷൻ നിർണയിക്കാനുളള കാലയളവായി പരി​ഗണിക്കേണ്ടതെന്ന് 2018 ൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു. 

ഈ ഉത്തരവിനെതിരായി ഇപിഎഫ് സുപ്രീം കോ‌ടതിയിൽ റിവ്യൂ ഹർജി നൽകിയിട്ടുണ്ട്. വാദത്തിനിടെ ഇക്കാര്യം ഇപിഎഫ് അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. എന്നാൽ, നിലവിലുളള ഉത്തരവനുസരിച്ച് ന‌ടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. 

വിരമിച്ച 300 ഓളം മാധ്യമ പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക വിധി. വിധിയുമായി ബന്ധപ്പെട്ട് നാല് മാസത്തിനുള്ളിൽ തു‌ടർ ന‌ടപ‌ടികൾ എടുക്കാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു.  

PREV
click me!

Recommended Stories

600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്
നാണംകെട്ട് പാകിസ്ഥാന്‍; നിലനില്‍പ്പിനായി ദേശീയ വിമാനക്കമ്പനിയും വില്‍ക്കുന്നു! വാങ്ങാന്‍ സൈന്യത്തിന്റെ കമ്പനിയും