ഉപഭോക്താക്കളുടെ എണ്ണം 300 ദശലക്ഷം കടന്നതായി ഫോൺപേ

Published : Jun 03, 2021, 09:20 AM ISTUpdated : Jun 03, 2021, 10:42 AM IST
ഉപഭോക്താക്കളുടെ എണ്ണം 300 ദശലക്ഷം കടന്നതായി ഫോൺപേ

Synopsis

ഇന്ത്യയിലാകെ 20 ദശലക്ഷം ഓഫ്ലൈൻ കച്ചവടക്കാരാണ് ഇപ്പോൾ ഫോൺപേ ഉപയോഗിക്കുന്നത്. രാജ്യത്തെ 11000 നഗരങ്ങളിലായാണ് ഇത്രയും കച്ചവടക്കാർ തങ്ങളുടെ ഭാഗമായതെന്നും കമ്പനി പറയുന്നുണ്ട്...

മുംബൈ: വാൾമാർട്ടിന്റെ കീഴിലുള്ള ഫോൺപേയുടെ രജിസ്റ്റേർഡ് ഉപഭോക്താക്കളുടെ എണ്ണം 300 ദശലക്ഷം കടന്നു. ആക്ടീവ് ഉപഭോക്താക്കളുടെ എണ്ണം പ്രതിമാസം 125 ദശലക്ഷമായി ഉയർന്നുവെന്നും കമ്പനി പറയുന്നു. മെയ് മാസത്തിൽ ആകെ 390 ബില്യൺ ഡോളറിന്റെ ഇടപാട് ആകെ നടന്നതായും കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലാകെ 20 ദശലക്ഷം ഓഫ്ലൈൻ കച്ചവടക്കാരാണ് ഇപ്പോൾ ഫോൺപേ ഉപയോഗിക്കുന്നത്. രാജ്യത്തെ 11000 നഗരങ്ങളിലായാണ് ഇത്രയും കച്ചവടക്കാർ തങ്ങളുടെ ഭാഗമായതെന്നും കമ്പനി പറയുന്നുണ്ട്.

ഗൂഗിൾ പേ, ആമസോൺ പേ, പേടിഎം തുടങ്ങി നിരവധി കമ്പനികളുള്ള മത്സരരംഗത്താണ് ഫോൺപേയുടെ കുതിപ്പ്. 2020 നവംബറിൽ തന്നെ ഫോൺപേയിലെ രജിസ്റ്റേർഡ് ഉപഭോക്താക്കളുടെ എണ്ണം 250 ദശലക്ഷം കടന്നിരുന്നു. ആറ് മാസത്തിനുള്ളിലാണ് 50 ദശലക്ഷം രജിസ്റ്റേർഡ് ഉപഭോക്താക്കൾ കൂടി കമ്പനിയുടെ ഭാഗമായത്.

ഡിജിറ്റൽ പേമെന്റ് രംഗത്ത് വളരെ ഉയർന്ന സ്വാധീനമാണ് കമ്പനിക്കുള്ളത്. 19000 പിൻ കോഡ് പ്രദേശങ്ങളിൽ നിന്നായി 99 ശതമാനം ഇടപാടുകളും രാജ്യമാകെ നടന്നു. ഇതിൽ തന്നെ 80 ശതമാനം ഇടപാടുകളും ടയർ 2, ടയർ 3, ടയർ 4 നഗരങ്ങളിൽ നിന്നാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്