ജെറ്റ് എയർവേയ്സിന്‍റെ സാമ്പത്തിക പ്രതിസന്ധി: അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

By Web TeamFirst Published Apr 12, 2019, 11:14 PM IST
Highlights

ജെറ്റ് എയർവേയ്സ് അന്താരാഷ്ട്ര സർവ്വീസുകൾ ഉൾപ്പടെ 80 ശതമാനം വിമാന സർവ്വീസുകളും തിങ്കളാഴ്ച വരെ നിർത്തി വച്ചിരിക്കുകയാണ്.

ദില്ലി: ജെറ്റ് എയർവേയ്സിന്‍റെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര യോഗം വിളിച്ചു. പ്രധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം. ജെറ്റ് എയര്‍വെയ്സിന് വായ്പ നല്‍കിയ എസ് ബി ഐ നേതൃത്വത്തിലുള്ള കൂട്ടായ്മ കമ്പനിയുടെ 75 ശതമാനം ഓഹരി ഏറ്റെടുക്കാൻ പുതിയ നിക്ഷേപകരെ തേടുകയാണ്. 

ഇതിനുള്ള സമയവും ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് അടിയന്തര യോഗം. ജെറ്റ് എയർവേയ്സ് അന്താരാഷ്ട്ര സർവ്വീസുകൾ ഉൾപ്പടെ 80 ശതമാനം വിമാന സർവ്വീസുകളും തിങ്കളാഴ്ച വരെ നിർത്തി വച്ചിരിക്കുകയാണ്. തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാ‍ർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

click me!