പോപ്പി അംബ്രല്ലാ മാർട്ട് ഉടമ ടി വി സ്കറിയ അന്തരിച്ചു

Web Desk   | Asianet News
Published : Apr 19, 2021, 05:45 PM ISTUpdated : Apr 19, 2021, 06:27 PM IST
പോപ്പി അംബ്രല്ലാ മാർട്ട് ഉടമ ടി വി സ്കറിയ അന്തരിച്ചു

Synopsis

സംസ്കാരം ഏപ്രിൽ 20ന് രാവിലെ 11 ന് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ നടക്കും. 81 വയസായിരുന്നു.   

കൊച്ചി: പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി വി സ്കറിയ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേ​ഹത്തിന്റെ അന്ത്യം. സംസ്കാരം ഏപ്രിൽ 20ന് രാവിലെ 11 ന് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ നടക്കും. 81 വയസായിരുന്നു. 

രണ്ടര പതിറ്റാണ്ടായി കുട വ്യവസായ മേഖലയിലെ സുപ്രധാന ബ്രാന്‍ഡ് ആണ് പോപ്പി അംബ്രല്ല മാർട്ട്. കുടയുടെ രൂപഭാവങ്ങളില്‍ കാലാനസൃതമായ മാറ്റങ്ങളോടെ വിപണിയിലെത്തിക്കാന്‍ പോപ്പിക്ക് സാധിച്ചു. ഇതിലൂടെ രാജ്യത്ത് ഈ മേഖലയിലെ സുപ്രധാന ബ്രാൻഡായി പോപ്പി മാറി. അച്ചടി ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയാണ് പോപ്പിക്കുടകളുടെ ജനപ്രീതി വര്‍ധിച്ചത്. മൃതദേഹം ഇന്ന് ആലപ്പുഴയിൽ എത്തിക്കും.

പോപ്പി സിഇഒയായ ഡേവിഡ്, ഡെയ്സി, ലാലി, ജോസഫ് (പോപ്പി) എന്നിവർ മക്കളാണ്. സിസി, ജേക്കബ് തോമസ് (മുൻ ഡിജിപി), ഡോ. ആന്റോ കള്ളിയത്ത് എന്നിവർ മരുമക്കളാണ്. തങ്കമ്മയാണ് സ്‌കറിയയുടെ ഭാര്യ.

PREV
click me!

Recommended Stories

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്