പ്രതിമാസം 47 രൂപ നിക്ഷേപിച്ച് കോടികൾ നേടാം; നികുതിയില്ലാത്ത വമ്പൻ വരുമാനം

By Web TeamFirst Published Jan 9, 2023, 4:40 PM IST
Highlights

 നികുതി നിരക്കുകളിൽ നിന്നും രക്ഷനേടികൊണ്ട് കോടികൾ സമ്പാദിക്കാവുന്ന മാർഗമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. ഉയർന്ന പലിശ നൽകുന്നതിനാൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ ജനപ്രിയമാണ്. 
 

നിക്ഷേപങ്ങൾ നടത്തുമ്പോൾ പലപ്പോഴും എല്ലാവരുടെയും സംശയമാണ് ഇതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് എത്ര നികുതി നൽകേണ്ടി വരും എന്നുള്ളത്. അങ്ങനെ നികുതി നൽകുമ്പോൾ നിക്ഷേപം ലാഭകരമാകുമോ എന്നുള്ളതും. നികുതി നിരക്കുകളിൽ നിന്നും രക്ഷനേടികൊണ്ട് കോടികൾ സമ്പാദിക്കാവുന്ന മാർഗമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. ഉയർന്ന പലിശ നൽകുന്നതിനാൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ ജനപ്രിയമാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്

പതിനഞ്ച് വർഷം കാലാവധിയുള്ള ഈ സ്കീമിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കേണ്ടതുണ്ട്. ഈ സ്കീമിന് കീഴിൽ നിക്ഷേപകർക്ക് 7.1 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു,  സ്കീമിലേക്കുള്ള നിക്ഷേപങ്ങൾ ഒറ്റത്തവണയായോ 12 തവണകളിലോ നടത്താം,  കാലാവധി 15 വർഷമാണെങ്കിലും കാലാവധി പൂർത്തിയാകുമ്പോൾ  ഇത് 5 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. കൂടാതെ, സ്‌കീമിന് കീഴിലുള്ള നിക്ഷേപങ്ങൾക്ക്  ആദായനികുതി നിയമത്തിന്റെ 80 സെക്‌ഷൻ പ്രകാരം കിഴിവ് ലഭിക്കും. 

വർഷത്തിൽ കുറഞ്ഞത് 500 രൂപയായതിനാൽ തന്നെ പ്രതിമാസം 42 രൂപ കുറഞ്ഞത് നിക്ഷേപിച്ചാൽ മതി. അതേസമയം, വർഷത്തിൽ പരമാവധി 1.50 ലക്ഷം രൂപ മാത്രമെ നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ. 

നിക്ഷേപത്തിന്റെ കാലാവധി 15 വർഷമാണെങ്കിലും നിക്ഷേപം 5 വര്‍ഷം പൂര്‍ത്തിയായാല്‍ ഭാ​ഗിക പിൻവലിക്കൽ അനുവദിക്കും. നിക്ഷേപം ആരംഭിച്ച് മൂന്നാം സാമ്പത്തിക വർഷം മുതൽ പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപത്തിന് വായ്പ ലഭിക്കും. അക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനമാണ് വായ്പ അനുവദിക്കുക. ഒരു സാമ്പത്തിക വർഷത്തിൽ ഒരു വായ്പ മാത്രമേ ലഭിക്കുകയുള്ളു 
 

click me!