മെയ് ആദ്യവാരത്തിൽ രാജ്യത്ത് ഊർജ്ജ ഉപഭോഗവും വർധിച്ചു; വളർച്ച 25 ശതമാനം

By Web TeamFirst Published May 11, 2021, 6:29 AM IST
Highlights

2020 മെയ് മാസത്തിൽ ഏറ്റവും കൂടുതൽ ഉപഭോഗം രേഖപ്പെടുത്തിയത് 166.22 ഗിഗാവാട്ടായിരുന്നു. എന്നാൽ ഇക്കുറി മെയ് ആറിന് 168.78 ഗിഗാവാട്ട് വൈദ്യുതി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 

മുംബൈ: മെയ് മാസത്തിലെ ആദ്യ ഏഴ് ദിവസത്തിൽ രാജ്യത്തെ ഊർജ്ജ ഉപഭോഗത്തിലും വൻ വളർച്ച. 25 ശതമാനമാണ് വർധനവ്. 26.24 ബില്യൺ യൂണിറ്റാണ് ഏഴ് ദിവസത്തെ ഉപഭോഗം. 2020 ലെ മെയ് മാസത്തിലെ ആദ്യ ഏഴ് ദിവസത്തിൽ 21.05 ബില്യൺ യൂണിറ്റായിരുന്നു ഊർജ്ജ ഉപഭോഗം. 2020 മെയ് മാസത്തിലാകെ 102.08 ബില്യൺ യൂണിറ്റായിരുന്നു ഉപഭോഗം.

2020 മെയ് മാസത്തിൽ ഏറ്റവും കൂടുതൽ ഉപഭോഗം രേഖപ്പെടുത്തിയത് 166.22 ഗിഗാവാട്ടായിരുന്നു. എന്നാൽ ഇക്കുറി മെയ് ആറിന് 168.78 ഗിഗാവാട്ട് വൈദ്യുതി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ ഊർജ്ജ ഉപഭോഗം 119.27 ബില്യൺ യൂണിറ്റായിരുന്നു. 2020 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 41 ശതമാനമായിരുന്നു വർധന.

2019 ഏപ്രിൽ മാസത്തിൽ 110.11 ബില്യൺ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കപ്പെട്ടപ്പോൾ കൊവിഡ് പിടിച്ചുകുലുക്കിയ 2020 ൽ ഉപഭോഗം 84.55 ബില്യൺ യൂണിറ്റിലേക്ക് ഇടിയുകയായിരുന്നു. സാമ്പത്തിക രംഗത്തിന്റെ പ്രവർത്തനം കൊവിഡ് വ്യാപനത്തെ തുടർന്ന് തടസ്സപ്പെട്ടതാണ് ഇതിന് കാരണം. 2020 മെയ് മാസത്തിലും കൊവിഡിന്റെ ആഘാതം ഉണ്ടായിരുന്നു. ഊർജ്ജ ഉപഭോഗം 2019 മെയ് മാസത്തെ അപേക്ഷിച്ച് 120.02 ബില്യൺ യൂണിറ്റിൽ നിന്ന് 2020 മെയ് മാസത്തിൽ 102.08 ബില്യൺ യൂണിറ്റായി കുറയുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!