
ദില്ലി: കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി രാജ്യത്ത് ഇൻഷുറൻസ് കമ്പനികൾ കേന്ദ്രത്തിന്റെ അഭിമാന പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ഭീമ യോജനയിൽ നിന്ന് വലിയ നേട്ടമുണ്ടാക്കിയെന്ന് കണക്കുകൾ. ഖാരിഫ് വിളവെടുപ്പുമായി ബന്ധപ്പെട്ട് 2016-17 സാമ്പത്തിക വർഷം മുതൽ 2022 മാർച്ച് 31 വരെയുള്ള കണക്കുകളാണ് ഇക്കാര്യം പറയുന്നത്.
കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ രാജ്യസഭയിൽ ഇത് സംബന്ധിച്ച കണക്ക് വെച്ചു. ഇത് പ്രകാരം കർഷകർക്ക് 119314 കോടി രൂപ ക്ലെയിം ലഭിച്ചു. എന്നാൽ ആകെ 159132 കോടി രൂപയാണ് ഇൻഷുറൻസ് കമ്പനികൾക്ക് ഇക്കാലയളവിൽ കിട്ടിയ പ്രീമിയം. നേട്ടം 40000 കോടി രൂപ.
Read more: കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച് ജിയോ; 'വി'ക്കും ബിഎസ്എന്‍എല്ലിനും കനത്ത നഷ്ടം
കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചെങ്കിലും വലിയ നേട്ടമുണ്ടാക്കിയത് ഇൻഷുറൻസ് കമ്പനികളാണ്, സ്വകാര്യ മേഖലയടക്കം. പദ്ധതിക്ക് കീഴിൽ 18 ഇൻഷുറൻസ് കമ്പനികളെയാണ് കേന്ദ്രസർക്കാർ എംപാനൽ ചെയ്തത്. ബിജെപി യുടെ അംഗം സുശീൽ കുമാർ മോദിയും തൃണമൂൽ കോൺഗ്രസ് അംഗം ശന്തനു സെന്നുമാണ് പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചത്.
Read more: തളർച്ചയ്ക്കും ഉയർച്ചയ്ക്കും ഒടുവിൽ സ്വർണവില വിശ്രമിച്ചു; വിപണി വില അറിയാം
സംസ്ഥാനങ്ങളിൽ പഞ്ചാബ് ഈ പദ്ധതിയുടെ ഭാഗമായിട്ടില്ല ഇതുവരെ. അതേസമയം ബിഹാർ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഝാർഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ പദ്ധതിയിൽ ഭാഗമായിരുന്നെങ്കിലും പിൽക്കാലത്ത് പിന്മാറുകയും ചെയ്തു. ഇതിൽ ആന്ധ്രപ്രദേശ് 2022 ജൂലൈ മാസത്തിൽ പദ്ധതിയിൽ വീണ്ടും അംഗമായിട്ടുണ്ട്.
ദില്ലി: ഗോതമ്പിന്റെ (Wheat) കരുതൽ ശേഖരം (Buffer stock) 2022 - 23 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 134 ലക്ഷം ടൺ ആയിരിക്കുമെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കരുതൽ ശേഖരത്തിന്റെ മാനദണ്ഡത്തെക്കാൾ 80 ശതമാനം കൂടുതലാണ് ഇത്.
2022-23 വിപണന വർഷത്തിൽ ഇതുവരെ 188 ലക്ഷം ടൺ ഗോതമ്പ് സംഭരിച്ചതായി പിയൂഷ് ഗോയൽ വ്യക്തമാക്കി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (എൻഎഫ്എസ്എ) കീഴിൽ വരുന്ന 80 കോടി ജനങ്ങൾക്ക് സർക്കാർ ഒരാൾക്ക് 5 കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയർന്നതിനെ തുടർന്ന് ഈ വർഷം മെയ് 14 ന് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. റഷ്യ-യുക്രൈൻ യുദ്ധം മൂലം ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്തിരുന്നു.
Read Also: ആദായ നികുതി റിട്ടേൺ; അവസാന തീയതി ബാങ്ക് അവധിയാണ്, ടാക്സ് നൽകുന്നവർ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഗോതമ്പ് വന്‍തോതില്‍ കൃഷി ചെയ്തുവരുന്നത്. റൊട്ടി, ബിസ്‌കറ്റ് എന്നിവ ഉണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്നത് ഗോതമ്പാണ്. കൂടാതെ തുണിമില്ലുകളിലെ ആവശ്യത്തിനുള്ള സ്റ്റാര്‍ച്ച് ഉത്പാദിപ്പിക്കാന്‍ ഗോതമ്പ് വ്യാപകമായി ഉപയോഗിക്കുന്നു. മാത്രമല്ല, ഗോതമ്പുതവിട് പ്രധാന കാലിത്തീറ്റയാണ്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായിട്ടുപോലും ഇന്ത്യയിൽ കഴിഞ്ഞ ഏപ്രിലിൽ ഗോതമ്പ് വില ആശങ്കയുളവാക്കുന്ന വിധത്തിലാണ് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയായിരുന്നു അത്. ഇതിനെ തുടർന്നാണ് സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നത്.
Read Also: അക്കൗണ്ടിൽ പണമില്ലെങ്കിലും ചായ കുടിക്കാം; ക്രെഡിറ്റ് കാർഡുകളിലെ യുപിഐ രണ്ട് മാസത്തിനുള്ളിൽ