അന്ന് ഒരു ലക്ഷം മുടക്കി വെറുതെ ഇരുന്നവർ ഇന്ന് കോടീശ്വരന്മാർ: ഓഹരി നൽകിയ നേട്ടം

By Web TeamFirst Published Sep 29, 2021, 12:13 AM IST
Highlights

പത്തുവർഷം മുൻപ് ബജാജ് ഫിനാൻസ് കമ്പനിയുടെ ഒരു ഓഹരിയുടെ വില 63 രൂപയായിരുന്നു. അന്ന് വെറും ഒരു ലക്ഷം രൂപ മുടക്കി നിങ്ങൾ ഈ ഓഹരികൾ വാങ്ങിയിരുന്നുവെങ്കിൽ ഇന്ന് നിങ്ങളൊരു കോടീശ്വരൻ ആയിരുന്നേനെ

പത്തുവർഷം മുൻപ് ബജാജ് ഫിനാൻസ്(Bajaj Finance) കമ്പനിയുടെ ഒരു ഓഹരിയുടെ(Share market) വില 63 രൂപയായിരുന്നു. അന്ന് വെറും ഒരു ലക്ഷം രൂപ മുടക്കി നിങ്ങൾ ഈ ഓഹരികൾ വാങ്ങിയിരുന്നുവെങ്കിൽ ഇന്ന് നിങ്ങളൊരു കോടീശ്വരൻ ആയിരുന്നേനെ. ഇന്ന് ബജാജ് ഫിനാൻസ് എന്റെ ഒരു ഓഹരിയുടെ വില 7,786.45 രൂപയാണ്. പത്തു വർഷം കൊണ്ടുണ്ടായ വളർച്ച 12260 ശതമാനം.

അന്ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകൻ, കഴിഞ്ഞ പത്തു വർഷവും ഓഹരി നിന്റെ കയ്യിൽ തന്നെ വച്ചു കാത്തിരുന്നു എങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ പകൽ ഉണ്ടാവുക ഒരു കോടിയിലേറെ ആസ്തിയാണ്. കുറേക്കൂടി കൃത്യമായി പറഞ്ഞാൽ അന്നത്തെ ഒരു ലക്ഷം രൂപയുടെ ബജാജ് ഫിനാൻസ് ഓഹരിയുടെ ഇന്നത്തെ മൂല്യം 1.23 കോടി രൂപയാണ്.

ഇക്കാലയളവിനിടയിൽ 123 തവണയാണ് ഓഹരി വില വർധിച്ചത്. ഒരാഴ്ച മുൻപ് 7386 രൂപയായിരുന്നു വില. ഒരു മാസം മുൻപ് 6944.95 രൂപയും ആറ് മാസം മുൻപ് 5122.20 രൂപയുമായിരുന്നു ഈ ഓഹരിയുടെ വില. ഒരു വർഷം മുൻപ് 3138.95 രൂപയുമായിരുന്നു ബജാജ് ഫിനാൻസ് ഓഹരിയുടെ വില. അഞ്ചു വർഷങ്ങൾക്ക് മുൻപ് 1055.9 രൂപയായിരുന്നു ഇതേ ഓഹരിയുടെ മൂല്യം. അങ്ങനെ കൃത്യമായ റിട്ടേൺ ബജാജ് ഫിനാൻസ് തങ്ങളുടെ നിക്ഷേപകർക്ക് നൽകിവന്നു.

ഒരു മാസം മുൻപ് ഈ ഓഹരി വാങ്ങാൻ ഒരു ലക്ഷം രൂപ മുടക്കിയവരുടെ ഓഹരിമൂല്യം  ഇപ്പോൾ 1.12 ലക്ഷമാണ്. ആറ് മാസം മുൻപ് ഒരു ലക്ഷം നിക്ഷേപിച്ചവർക്ക് 1.5 ലക്ഷവും ഒരു വർഷം മുൻപ് നിക്ഷേപിച്ചവർക്ക് 2.50 ലക്ഷവും  അഞ്ചു വർഷം മുൻപ് നിക്ഷേപിച്ചവർക്ക് 7.37 ലക്ഷവുമാണ് ഇപ്പോഴത്തെ മൂല്യം.

click me!