
ക്ലാസ് മുറികളിലെ പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ പ്രായോഗിക അറിവുകൾക്കും അഭിരുചി വികസനത്തിനും ഊന്നൽ നൽകുന്ന കരിയർ അധിഷ്ഠിത പദ്ധതിയായ നാലു വർഷ ബിരുദ പ്രോഗ്രാമുകൾ (എഫ്‌വൈയുജിപി) കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കോളേജുകളിൽ ആരംഭിച്ചു കഴിഞ്ഞു. ഉന്നതവിദ്യാഭ്യസ മേഖലയിലെ ഇത്തരം ശ്രദ്ധേയമായ മാറ്റങ്ങൾ വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകൾ ഭാവിയിൽ വർധിപ്പിക്കുമെന്ന വസ്തുത നിലനിൽക്കുമ്പോഴും മികച്ച ജോലികൾ നേടാൻ വിദ്യാർത്ഥികൾ കൂടുതലും ആശ്രയിക്കുന്നത് പ്രൊഫഷണൽ കോഴ്സുകളെ തന്നെയാണ്. ഈ സാഹചര്യത്തിൽ കൊമേഴ്സ് മേഖലയിലെ പ്രധാനപ്പെട്ട പ്രൊഫഷണൽ കോഴ്സുകൾക്കും ദിവസേന പ്രാധാന്യമേറുകയാണ്. പ്രൊഫഷണൽ കൊമേഴ്സ് രംഗത്തെ മൂന്നു പ്രധാന കോഴ്സുകളായ ACCA, CMA USA, CA എന്നിവ മികച്ച രീതിയിൽ നൽകിക്കൊണ്ട് വിദ്യാഭ്യാംരംഗത്ത് ശക്തമായ ചുവടുവയ്പ് നടത്തിയിരിക്കുകയാണ് ഈ ഘട്ടത്തിൽ ഇലാൻസ്.
ഇന്ത്യയുൾപ്പെടെ നിരവധി വിദേശരാജ്യങ്ങളിൽ അംഗീകാരവും സ്വീകാര്യതയുമുള്ള കോഴ്സുകളാണ് ACCA, CMA USA, CA. കൊമേഴ്സ് അടിസ്ഥാനയോഗ്യത ഇല്ലാത്തവർക്കും ഈ കോഴ്സുകൾ പഠിച്ച് ഫിനാൻസ് മേഖലയിൽ ഉറപ്പുള്ളൊരു ജോലി നേടാമെന്ന കാരണത്താൽ നിരവധി വിദ്യാർത്ഥികളാണ് ഈ മൂന്നു കോഴ്സുകളും തെരഞ്ഞെടുക്കുന്നത്. ബി. കോം കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഈ കോഴ്സുകൾ വിജയിക്കാനായി എഴുതേണ്ട പരീക്ഷകളിൽ ചില പേപ്പറുകൾ ഇളവു ലഭിക്കുന്നു എന്നത് ഈ കോഴ്സുകളെ ബി. കോം വിദ്യാർത്ഥികൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്ന പ്രധാനപ്പെട്ടൊരു ഘടകവുമാണ്. ഇലാൻസ് നൽകുന്ന ACCA, CMA USA, CA കോഴ്സുകൾ എന്താണെന്നും ഡിഗ്രിക്കു ശേഷം മികച്ച കരിയർ കെട്ടിപ്പടുക്കാൻ അവ വിദ്യാർത്ഥികൾക്കെങ്ങനെ സഹായകരമാകുന്നുവെന്നും തുടർന്നു പരിശോധിക്കാം.
ACCA (Association of Chartered Certified Accountants)
180-ലധികം രാജ്യങ്ങളിൽ അംഗീകാരമുള്ള ഗ്ലോബൽ പ്രൊഫഷണൽ കോഴ്സാണ് ACCA. അക്കൗണ്ടിംങ് & ഫിനാൻസ് മേഖലയിലെ മുൻനിര കമ്പനികളായ PwC, EY, KPMG, Deloitte എന്നീ ബിഗ് ഫോർ കമ്പനികളിലുൾപ്പെടെ ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ ACCA കോഴ്സ് മികച്ചൊരു കരിയർ ഓപ്ഷനാണ്. അപ്ലൈഡ് നോളേജ്, അപ്ലൈഡ് സ്കിൽസ്, സ്ട്രാറ്റജിക് പ്രൊഫഷണൽ എന്നീ 3 ലെവലുകളിലായി 13 പേപ്പറുകളാണ് ACCA കോഴ്സിൽ പഠിക്കാനുണ്ടാവുക. കാലത്തിനൊത്ത് അപ്ഡേറ്റായിക്കൊണ്ടിരിക്കുന്ന ACCA സിലബസിലൂടെ ഫിനാൻഷ്യൽ റിപ്പോർട്ടിംങ്, പെർഫോമൻസ് മാനേജ്മെൻറ്, ബിസിനസ് എത്തിക്സ് മുതലായ മേഖലകളിൽ ആഴത്തിലുള്ള അറിവു നേടി ആഗോള നിലവാരത്തിലേക്കുയരാൻ ACCA പഠിതാക്കൾക്കു സാധിക്കുന്നു. ACCA പരീക്ഷ എഴുതാൻ പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യതയെങ്കിലും ബി. കോം, ബി ബി എ തുടങ്ങിയ ഏതെങ്കിലും കോമേഴ്‌സ് ബിരുദം നേടിയവരാണെങ്കിൽ ACCA-ക്ക് ചുരുങ്ങിയത് അഞ്ച് പേപ്പറുകളെങ്കിലും എക്സംപ്ഷൻസ് ലഭിക്കുന്നു. കൂടാതെ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം നേടിയവർക്ക് ACCA പഠിക്കുന്നതിലൂടെ ജോലിസാധ്യത വർധിക്കുകയും ചെയ്യുന്നു. ഫിനാൻഷ്യൽ കൺട്രോളർ, ഓഡിറ്റ് മാനേജർ, ടാക്സ് കൺസൾട്ടൻറ്, മാനേജ്മെൻറ് കൺസൾട്ടൻറ്, ഫിനാൻഷ്യൽ മാനേജർ തുടങ്ങിയ പ്രധാനപ്പെട്ട പ്രൊഫഷണൽ ജോലികളിലേക്കെത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് ACCA.
CMA USA (Certified Management Accountant – USA)
ഫിനാൻസ് & മാനേജ്മെൻറ് മേഖലയിലൊരു ഇൻറർനാഷണൽ കരിയർ ലക്ഷ്യം വയ്ക്കുന്ന ബിരുദദാരികൾക്കിടയിൽ ഏറ്റവും സ്വീകാര്യതയുള്ള ക്വാളിഫിക്കേഷനാണ് CMA USA. 150 ലധികം രാജ്യങ്ങളിൽ അംഗീകാരമുള്ള ഈ കോഴ്സ് ഓഫർ ചെയ്യുന്നത് ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻറ് അക്കൗണ്ടൻറ്സ് (IMA) ആണ്. പരമാവധി ഒന്നുമുതൽ ഒന്നര വർഷം വരെ മാത്രം ദൈർഘ്യമുള്ള ഈ കോഴ്സ് പൂർത്തിയാക്കാൻ കേവലം രണ്ടു പേപ്പറുകൾ മാത്രം പാസ്സായാൽ മതി എന്നതാണ് CMA USA കോഴ്സിൻറെ ഏറ്റവും വലിയ സവിശേഷത. ഈയൊരു കാരണംകൊണ്ടുതന്നെ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വളരെ പെട്ടന്ന് തന്നെ അവരാഗ്രഹിക്കുന്ന പ്രൊഫഷണൽ കരിയറിലേക്കെത്താനുമാകുന്നു. ബഡ്ജറ്റിംങ്, Cost Management, Financial Statement Analysis, Risk Management തുടങ്ങിയ വിഷയങ്ങളാണ് CMA USA പ്രധാനമായും കൈകാര്യം ചെയ്യുന്നത്. ഈ വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവ് ലോകോത്തര കമ്പനികളിലെ ഫിനാൻഷ്യൽ അനലിസ്റ്റ്, കോസ്റ്റ് അക്കൗണ്ടൻറ് , ഫിനാൻസ് മാനേജർ തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലേക്കെത്താൻ വിദ്യാർത്ഥികളെ സഹായിക്കുന്നു. ബിഗ് ഫോർ ഉൾപ്പെടെയുള്ള ലോകത്തെ പ്രമുഖ എം.എൻ.സികളിലും ഗ്ലോബൽ കോർപ്പറേഷനുകളിലും വളരെ പെട്ടന്ന് ഉയർന്ന ശമ്പളത്തോടെ ഏറ്റവും മികച്ച ജോലികൾ നേടാൻ CMA USA ബിരുദധാരികളായ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
CA (Chartered Accountancy)
ഇന്ത്യൻ ഫിനാൻസ് മേഖലയിൽ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്നൊരു പ്രൊഫഷണൽ കോഴ്സാണ് CA. ഇൻസ്റ്റിട്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ (ICAI) യാണ് ഈ കോഴ്സ് ഓഫർ ചെയ്യുന്നത്. ഓഡിറ്റിംങ്, ടാക്സേഷൻ, ഫിനാൻഷ്യൽ റിപ്പോർട്ടിംഗ്, കോർപ്പറേറ്റ് ലോ, ബിസിനസ് സ്ട്രാറ്റജി മുതലായ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവും പ്രായോഗിക ജ്ഞാനവും നേടാൻ CA കോഴ്സ് വിദ്യാർത്ഥികളെ സഹായിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികവാർന്ന പരീക്ഷകളിലൊന്നായ CA നേടുന്നതു വഴി കോർപ്പറേറ്റ്, ബാങ്ക്, ഗവൺമെൻറ് ഓർഗനൈസേഷൻസ്, സ്റ്റാർട്ടപ്സ്, ബിഗ് ഫോർ കമ്പനീസ് തുടങ്ങിയ വിവിധ മേഖലകളിൽ ഉയർന്ന ജോലി നേടാൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു. അതു മാത്രമല്ല സ്വന്തമായി പ്രാക്ടീസ് ചെയ്യാനും കൺസൾട്ടിംങ് ഫേമുകൾ തുടങ്ങാനുമുള്ള വലിയ അവസരങ്ങളും CA നേടിയവർക്ക് മുന്നിലുണ്ട്.
ഇന്ത്യൻ ഫിനാൻസ് സിസ്റ്റത്തിലാണ് CA യ്ക്ക് കൂടുതൽ സാധ്യതകൾ എന്നിരുന്നാലും ആസ്ട്രേലിയ, യു. കെ പോലുള്ള പ്രധാനപ്പെട്ട രാജ്യങ്ങളിലെല്ലാം CA യ്ക്ക് അംഗീകാരമുള്ളത് CA പാസ്സാകുന്നവരുടെ ഗ്ലോബൽ സാധ്യതകൾ വർധിപ്പിക്കുന്നു. ഉയർന്ന ശമ്പളത്തോടൊപ്പം തന്നെ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു പൊസിഷൻ കൂടെ ആഗ്രഹിക്കുന്നവർക്ക് ബിരുദം കഴിഞ്ഞ് നിസംശയം തെരഞ്ഞെടുക്കാൻ സാധിക്കുന്ന പ്രൊഫഷണൽ കോഴ്സാണ് CA.
ഇലാൻസ് - പ്രൊഫഷണൽ കരിയർ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച തുടക്കം
ACCA, CMA USA, CA എന്നീ കോഴ്സുകളിൽ മികച്ച വിജയം നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കി ചുരുങ്ങിയ കാലംകൊണ്ട് കൊമേഴ്സ് വിദ്യാഭ്യാസ രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയ സ്ഥാപനമാണ് ഇലാൻസ്. വിട്ടുവീഴ്ചകളില്ലാതെ ഇലാൻസ് നൽകുന്ന അക്കാദമിക നിലവാരത്തിൻറെ ഫലമായിത്തന്നെയാണ് ചുരുങ്ങിയ കാലംകൊണ്ട് 44 ലോക റാങ്കുകളും, 68 നാഷണൽ റാങ്കുകളുമുൾപ്പെടെ നേടി 25000 - ലേറെ വിദ്യാർത്ഥികൾക്കു പ്രൊഫഷണൽ കൊമേഴ്സ് രംഗത്ത് വിജയം നേടാനായത്. ഇന്ത്യയിലെ നമ്പർ 1 ഫാക്കൽറ്റിയുൾപ്പെടെ, ക്വാളിഫൈഡ് മെൻറേർസ്, ഫ്രൻറ്ലി കോർഡിനേറ്റേർസ്, സൈക്കോളജി കൗൺസിലേഴ്സ് എന്നിങ്ങനെ നാലു ലെവലുകളിലായി പ്രവർത്തിക്കുന്ന ഇലാൻസിലെ അക്കാദമിക സ്ട്രക്ചർ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുകയും അവരുടെ വിജയസാധ്യത ഉറപ്പിക്കുകയും ചെയ്യുന്ന പ്രധാന ഘടകങ്ങളാണ്.
ACCA - യുടെ Platinum Approved Learning Partner, IMA യുടെ Silver approved learning partner എന്നീ അംഗീകാരങ്ങൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നേടിയ സ്ഥാപനവുമാണ് ഇലാൻസ്. മികച്ച പഠനത്തിനായി ഇലാൻസ് വികസിപ്പിച്ച Elant AI App ഇതിനോടകം അക്കാദമിക മേഖലയിൽ വളരെയേറെ ശ്രദ്ധേയമായിരുന്നു. പ്രായോഗിക പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇലാൻസ് ആവിഷ്കരിച്ച പ്രൈം, പ്രൈം പ്ലസ് തുടങ്ങിയ പഠന പദ്ധതികൾ വിപ്ലവാത്മകമായ മാറ്റങ്ങളാണ് പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്നിട്ടുള്ളത്. ടെക്സ്റ്റ് ബുക്കുകൾക്കപ്പുറത്തേക്ക് ചിന്തിക്കാൻ വിദ്യാർത്ഥികളെ തയ്യാറാക്കുന്ന പ്രാക്ടീഷണർ ബേസ്ഡ് ലേർണിംങ് മെത്തഡോളജിയിലൂടെ ആയിരക്കണക്കിനു വിദ്യാർത്ഥികളാണ് ഇതിനോടകം ഇൻഡസ്ട്രി റെഡിയായത്.
പാഠ്യേതര പ്രവർത്തനങ്ങളിലും ഇലാൻസ് ഒരുപോലെ മുൻപന്തിയിലുണ്ട്. വർഷംതോറും ഇലാൻസ് നടത്തി വരുന്ന Elan festa-യും മറ്റ് ആർട്സും സ്പോർട്സും ഉൾപ്പെടുന്ന മറ്റ് ആഘോഷ പരിപാടികളും ഇതിനു മികച്ച ഉദാഹരണങ്ങളാണ്. മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് പ്ലേസ്മെൻറ് അസിസ്റ്റൻറ്സിലും ഏറെ മുന്നിലായ ഇലാൻസിൽ നിന്ന് ഒട്ടനേകം വിദ്യാർത്ഥികളാണ് ഇതിനോടകം ബിഗ് ഫോർ കമ്പനികളിലുൾപ്പെടെ ജോലി നേടിയിട്ടുള്ളത്. വ്യക്തിത്വ വികാസവും നൈപുണ്യ വികസനവുംകൂടെ മുന്നിൽക്കണ്ട് വിദ്യാർത്ഥികളെ പുതിയ ലോകത്തേക്ക് തയ്യാറാക്കുന്ന സമ്പൂർണ്ണ പരിശീലനമാണ് ഇലാൻസ് വിദ്യാർത്ഥികൾക്കായി നല്കിവരുന്നത്. ഇത്തരത്തിൽ ഇന്ത്യയിലെത്തന്നെ ഏറ്റവും വിശ്വാസ്യതയുള്ള കോമേഴ്‌സ് വിദ്യാഭ്യാസ സ്ഥാപനമായി അംഗീകരിക്കപ്പെട്ട Elance-ലെ കോഴ്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9895047070 ; വെബ് സൈറ്റ്: www.elancelearning.com
കോഴ്സുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ.