Latest Videos

പിപിഎഫിൽ നിന്നും മികച്ച വരുമാനം നേടണോ ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

By Web TeamFirst Published Apr 4, 2023, 3:36 PM IST
Highlights

 പിപിഎഫ് അക്കൗണ്ടിൽ പ്രതിമാസ എസ്‌ഐപി ആയോ, ഒറ്റത്തവണയായോ തുക നിക്ഷേപിക്കാം. തുക നിക്ഷേപിക്കുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിപിഎഫിലൂടെ മികച്ച വരുമാനം നേടാം

കേന്ദ്രസർക്കാർ 2023-24 സാമ്പത്തിക വർഷത്തിലെ  ചെറുകിട സമ്പാദ്യ പലിശ നിരക്കുകൾ അടുത്തിടെ പുതുക്കിയിരുന്നു.  സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം, സുകന്യ സമൃദ്ധി അക്കൗണ്ട് സ്‌കീം, പ്രതിമാസ വരുമാന സമ്പാദ്യ പദ്ധതി, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് എന്നിവ ഉൾപ്പെടുന്ന വിവിധ ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ 10 ബിപിഎസ് മുതൽ 70 ബിപിഎസ് വരെ പലിശ നിരക്ക് വർധിപ്പിച്ചു.എന്നാൽ ജനപ്രിയ നിക്ഷേപമായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ നിരക്ക് മാറ്റമില്ലാതെ, 7.10 ശതമാനമായി നിലനിർത്താനാണ് സർക്കാർ തീരുമാനം. നിരക്ക് പുതുക്കാത്തതിൽ  പിപിഎഫ് നിക്ഷേപകർ ആശങ്കപ്പെടേണ്ട കാര്യമില്ല. കാരണം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിപിഎഫ് നിക്ഷേപകർക്ക് പരമാവധി വരുമാനം നേടാവുന്നതാണ്.

tപബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീമിൽ  നിക്ഷേപകർക്ക്  പിപിഎഫ് അക്കൗണ്ടിൽ ഒറ്റത്തവണയായോ,  മാസ ഗഡുക്കളായോ തുക നിക്ഷേപിക്കാം.   പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീമിന് കീഴിൽ പരമാവധി 12 തവണകളായി നിക്ഷേപം നടത്താം. അതിനാൽ, നിക്ഷേപകന്,  പിപിഎഫ് അക്കൗണ്ടിൽ പ്രതിമാസ എസ്‌ഐപി ആയോ, ഒറ്റത്തവണയായോ തുക നിക്ഷേപിക്കാം. തുക നിക്ഷേപിക്കുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധി്ച്ചാൽ പിപിഎഫിലൂടെ മികച്ച വരുമാനം നേടാമെന്നാണ് സാമ്പത്തികവിദഗ്ധർ പറയുന്നത്. പിപിഎഫ് അക്കൗണ്ട് ഉടമകൾ  മാസത്തിന്റെ ഒന്നാം തീയതി മുതൽ നാലാം തീയതി വരെയുള്ള തിയ്യതികളിൽ പണം നിക്ഷേപിക്കേണ്ടതുണ്ട്.  നിക്ഷേപിക്കാൻ നിർദ്ദേശിച്ചു, കാരണം   നിക്ഷേപിച്ച തുകയക്ക് അതാത് മാസം തന്നെ പലിശ നേടാൻ നിക്ഷേപകനെ സഹായിക്കും.

പിപിഎഫ് പലിശ നിരക്ക് കണക്കാക്കുന്ന വിധം

ഒരു മാസത്തിലെ 5 മുതൽ അവസാന തീയതി വരെയുള്ള മിനിമം ബാലൻസ് അടിസ്ഥാനമാക്കിയാണ് പിപിഎഫ് നിക്ഷേപത്തിലെ പലിശ കണക്കാക്കുന്നത് . അതായത് പിപിഎഫ് അക്കൗണ്ട് ഉടമ മാസത്തിൽ നാലാം തീയതിയോ അതിന് മുമ്പോ പണം നിക്ഷേപിക്കുകയാണെങ്കിൽ. അക്കൗണ്ട് ഉടമയ്ക്ക് ആ മാസത്തെ പിപിഎഫ് പലിശയും നേടാനാകും.

ഒരു നിക്ഷേപകൻ  പിപിഎഫ് അക്കൗണ്ടിൽ ഏപ്രിൽ 4-ന് മുമ്പ് പണം നിക്ഷേപിച്ചാൽ, നിക്ഷേപകന്  ആ നിക്ഷേപത്തിനുള്ള പലിശയും  ലഭിക്കുമെന്ന് മാത്രമല്ല പിപിഎഫ് പലിശയും ലഭിക്കും.ഇതിനാൽ പിപിഎഫിൽ അക്കൗണ്ടുള്ളവർ മാസത്തിൽ നിക്ഷേപിക്കുമ്പോൾ 1-4 തീയതിക്കുള്ളിൽ നിക്ഷേപം നടത്താൻ ശ്രമിച്ചാൽ അധിക പലിശ നേടാം. ഇങ്ങനെ നിക്ഷേപിച്ചാൽ
് 2024 സാമ്പത്തിക വർഷം മുഴുവനും പിപിഎഫ് പലിശ നിരക്ക് നേടാൻ അവരെ പ്രാപ്തരാക്കും.  തവണകളായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ, 1 മുതൽ 4 വരെ തീയതികൾക്കിടയിൽ അവരുടെ തവണകൾ നിക്ഷേപിക്കണം. അങ്ങനെയെങ്കിൽ മാത്രമേ ആ മാസത്തെ പിപിഎഫ് പലിശ ലഭിക്കാൻ സഹായകരമാവുകയുള്ളു.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പദ്ധതി

ഏതെങ്കിലും പൊതുമേഖലാ ബാങ്കിലോ സ്ഥാപനത്തിലോ സ്വകാര്യ ബാങ്കിലോ പിപിഎഫ് അക്കൗണ്ടുകൾ തുറക്കാം. 15 വർഷത്തെ മെച്യൂരിറ്റി കാലാധിയുള്ള അക്കൗണ്ടാണിത്. കൂടാതെ കുറഞ്ഞത് 100 രൂപ നിക്ഷേപിച്ച് പിപിഎഫ് അക്കൗണ്ട് തുറക്കാം. എങ്കിലും പിപിഎഫ് അക്കൗണ്ട്  നിലനിർത്താൻ  ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. പരമാവധി 1.50 ലക്ഷം രൂപയാണ് പിപിഎഫ് അക്കൗണ്ടിൽ ഒരു വർഷം നിക്ഷേപിക്കാൻ സാധിക്കുക. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് പൂർണമായും നികുതി ഇളവ് ലഭിക്കും. കാലാവധിയിൽ പിൻവലിക്കുന്ന തുകയ്ക്കും നികുതി നൽകേണ്ടതില്ല.
 

click me!