ചെറുകിട കച്ചവടക്കാരെ സഹായിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍; ഒരു മാസത്തേക്ക് കിടിലന്‍ ഓഫര്‍

By Web TeamFirst Published Dec 7, 2019, 5:04 PM IST
Highlights

പ്രവർത്തന മൂലധം 25 ശതമാനം വരെ വർധിപ്പിക്കാൻ സഹായിക്കുന്ന മൂലധന നിക്ഷേപമാവും ബാങ്കുകൾ നടത്തുക

ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ചെറുകിട ബിസിനസ് സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കും. പ്രവർത്തന മൂലധനമോ, നിലവിലെ വായ്പ പുതുക്കിയെടുക്കുന്നതിനോ എല്ലാം ചെറുകിട സംരംഭങ്ങൾക്ക് പൊതുമേഖലാ ബാങ്കുകളെ സമീപിക്കാം.

എന്നാൽ പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ. പ്രവർത്തന മൂലധം 25 ശതമാനം വരെ വർധിപ്പിക്കാൻ സഹായിക്കുന്ന മൂലധന നിക്ഷേപമാവും ബാങ്കുകൾ നടത്തുക. രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭകരുടെ പരാതികൾ കേട്ടാണ് ഈ തീരുമാനം.

പ്രവർത്തന മൂലധനം ഉയർത്താനും സംരംഭം വികസിപ്പിക്കാനുമുള്ള ചെറുകിട-ഇടത്തരം കച്ചവടക്കാരുടെ ശ്രമങ്ങളെ പിന്നോട്ട് വലിക്കുന്നത് ബാങ്കുകളുടെ ഭാഗത്ത് നിന്നുള്ള നിസഹകരണമായിരുന്നു. പലപ്പോഴും ധനസഹായം ലഭ്യമാക്കാൻ ബാങ്കുകൾ മടികാണിക്കുന്നു. ഇതേ തുടർന്ന് ചെറുകിട ഇടത്തരം വ്യാപാര മേഖലയിൽ സാമ്പത്തിക ഞെരുക്കം പ്രകടമായിരുന്നു. ഇതിനൊരു പരിഹാരം കാണാനാണ് പൊതുമേഖലാ ബാങ്കുകളുടെ സഹായത്തോടെ കേന്ദ്രം ഇടപെടുന്നത്.

click me!