'അമ്മായിയമ്മയും മരുമകളും ഒറ്റക്കെട്ട്'; നിത അംബാനിയുടെ പാത പിന്തുടർന്ന് രാധിക മർച്ചന്റ്

Published : Mar 02, 2024, 07:31 PM IST
'അമ്മായിയമ്മയും മരുമകളും ഒറ്റക്കെട്ട്'; നിത അംബാനിയുടെ പാത പിന്തുടർന്ന് രാധിക മർച്ചന്റ്

Synopsis

നിത അംബാനിയും രാധിക മർച്ചൻ്റും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെങ്കിലും, ഫാഷൻ്റെ കാര്യത്തിൽ ഇരുവരും ഒന്നിനൊന്ന് മികച്ചതായാണ് നിൽക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ധനികനാന്യ മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ നടക്കുകയാണ്. ഗുജറാത്തിലെ ജാംനഗറിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഇന്നലെ ആരംഭിച്ചു. തന്റെ ബാല്യകാല സുഹൃത്തായ രാധിക മർച്ചന്റിനെയാണ് അനന്ത് അംബാനി വിവാഹം ചെയ്യുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.. ജൂലൈയിൽ ആണ് വിവാഹം എന്നാണ് റിപ്പോർട്ട്. മാർച്ച് ഒന്നിന് ആരംഭിച്ച പ്രീ വെഡിങ് പാർട്ടിയിൽ ലോകത്തെ പ്രമുഖ വ്യവസായികൾ ഉൾപ്പടെ രാഷ്ട്രീയക്കാരും കായിക താരങ്ങളും സിനിമ താരങ്ങളും എത്തിയിട്ടുണ്ട്. അംബാനി കുടുംബം മൊത്തം അതിഥികളെ സ്വീകരിക്കുന്ന തിരക്കിലാണ്. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും ഭാവി മരുമകൾ രാധിക മെർച്ചനറ്റും അണിഞ്ഞ ഒരേ വസ്ത്രമാണ് ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. 

വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ ആദ്യ ദിനത്തിൽ അതിഥികളെ സ്വാഗതം ചെയ്യുന്ന നിത അംബാനി, ചിക്കങ്കരി ബോർഡർ കൊണ്ട് അലങ്കരിച്ച വസ്ത്രമാണ് ധരിച്ചത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ മിക്കി കോൺട്രാക്ടർ അണിയിച്ചൊരുക്കിയപ്പോൾ നിതാ അംബാനിയുടെ ക്ലാസിക്ക് ലുക്ക് പൂർണമായി. നിതാ അംബാനിയുടെ പാത പിന്തുടർന്ന് രാധിക മർച്ചൻ്റ് അബു ജാനി സന്ദീപ് ഖോസ്‌ലയുടെ ത്രിവർണ്ണ ചിക്കങ്കരി ഘാഗ്രയാണ് അണിഞ്ഞത്. ഇതിനു മുൻപും ഇരുവരും ഒരേ ഡിസൈനർ തന്നെ വസ്ത്രങ്ങൾ ധരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ ഇരുവരും സമാനമായ ത്രെഡ് വർക്കുകളുള്ള വസ്ത്രമാണ് ധരിച്ചത് എന്ന പ്രത്യേകതയുണ്ട്. 

നിത അംബാനിയും രാധിക മർച്ചൻ്റും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെങ്കിലും, ഫാഷൻ്റെ കാര്യത്തിൽ ഇരുവരും ഒന്നിനൊന്ന് മികച്ചതായാണ് നിൽക്കുന്നത്. രാധിക മർച്ചൻ്റ് പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളുടെ ആധുനിക വ്യാഖ്യാനങ്ങൾ കണ്ടെത്തുമ്പോൾ പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളെ മുറുകെ പിടിക്കുകയാണ് നിതാ അംബാനി. 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം