റെയില്‍വേ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തിയേക്കും; നിരക്കുകളിലെ മാറ്റം ഈ രീതിയില്‍

By Web TeamFirst Published Dec 26, 2019, 2:11 PM IST
Highlights

ചരക്ക് ഗതാഗതത്തിൽ നിന്നുള്ള വരുമാനത്തിന്റെ 95 ശതമാനവും പാസഞ്ചർ സേവനത്തിലും കോച്ചിംഗ് സർവ്വീസിലെ നഷ്ടങ്ങളും നികത്താനാണ് ഉപയോഗിക്കുന്നതെന്ന് റെയിൽവെ ബോർഡ് വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിരക്ക്. 

ദില്ലി: ഇന്ത്യൻ റെയിൽവേ ടിക്കറ്റ് നിരക്കുകൾ ഉടൻ ഉയർത്തിയേക്കും. കിലോമീറ്ററിന് അഞ്ച് പൈസ മുതൽ 40 പൈസ വരെ വർധനവ് വരുത്താനാണ് നീക്കം. എസി കാറ്റഗറിയിലും അൺ റിസർവ്ഡ് കാറ്റഗറിയിലും സീസൺ ടിക്കറ്റുകളിലും വരെ വർധനവുണ്ടാകുമെന്ന് യുണെറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

നിരക്ക് വർധനവിന് കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ റെയിൽവെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നു. ഇത് മറികടക്കാനാണ് പുതിയ നീക്കം. ചരക്ക് നീക്കത്തിൽ നിന്നും ഇന്ത്യൻ റെയിൽവേയുടെ വരുമാനം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ഏഴ് മാസത്തിനിടെ 19,412 കോടി കുറഞ്ഞു. പ്രതീക്ഷിച്ചതിലും കുറഞ്ഞ വളർച്ചാ നിരക്കിന് പുറമെ, യാത്രാ നിരക്കിൽ നിന്നുള്ള വരുമാനത്തിലും കുറവ് വന്നു. പ്രതീക്ഷിച്ചത് 1.18 ലക്ഷം കോടിയുടെ വരുമാനമായിരുന്നെങ്കിലും കിട്ടിയത് 99,223 കോടി മാത്രമായിരുന്നു.

ചരക്ക് ഗതാഗതത്തിൽ നിന്നുള്ള വരുമാനത്തിന്റെ 95 ശതമാനവും പാസഞ്ചർ സേവനത്തിലും കോച്ചിംഗ് സർവ്വീസിലെ നഷ്ടങ്ങളും നികത്താനാണ് ഉപയോഗിക്കുന്നതെന്ന് റെയിൽവെ ബോർഡ് വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിരക്ക്. 

click me!