ഈ ഒറ്റ ചരക്ക് കാരണം റെയിൽവേ രക്ഷപ്പെട്ടു; ചരക്ക് ഗതാഗത വരുമാനത്തിൽ വൻ വർദ്ധന

By Web TeamFirst Published Sep 5, 2022, 4:18 PM IST
Highlights

ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത വരുമാനത്തിൽ ഓഗസ്റ്റ് മാസത്തിൽ 19 ശതമാനം വർദ്ധനവ്. കാരണം ഇതാണ് 

ദില്ലി: ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത വരുമാനത്തിൽ ഓഗസ്റ്റ് മാസത്തിൽ 19 ശതമാനം വർദ്ധനവ്. 12926 കോടിയാണ് ഓഗസ്റ്റ് മാസത്തിലെ വരുമാനം. 119 ദശലക്ഷം ടൺ ചരക്കാണ് ഓഗസ്റ്റ് മാസത്തിൽ റെയിൽവേ കൈകാര്യം ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 7.9 ശതമാനം വർദ്ധനവാണ് ഉണ്ടായത്.

Read Also: ആരാണ് സൈറസ് മിസ്ത്രി? ടാറ്റയും മിസ്ത്രിയും പിരിഞ്ഞത് എന്തിന്?

 കനത്ത മഴയിൽ കൽക്കരി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളും ഇന്ത്യൻ റെയിൽവേയും ഭീമമായ നാശനഷ്ടങ്ങൾ നേരിട്ട ശേഷവും വരുമാന വർദ്ധനവ് ഉണ്ടായത് റെയിൽവേയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഇതോടെ ഏപ്രിൽ മുതൽ ഓഗസ്റ്റ് 31 വരെയുള്ള ചരക്ക് ഗതാഗതത്തിൽ നിന്ന് ഇന്ത്യൻ റെയിൽവേ നേടിയ വരുമാനം 66,658 കോടി രൂപയായി.

കഴിഞ്ഞവർഷം ഓഗസ്റ്റിൽ 48 മെട്രിക് ടൺ കൽക്കരി കൈകാര്യം ചെയ്ത സ്ഥാനത്ത് ഇന്ത്യൻ റെയിൽവേ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ 58 മെട്രിക് ടൺ കൽക്കരി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഇതിലൂടെ 20 ശതമാനം വളർച്ചയാണ് നേടാനായത്.

Read Also: കോസ്‌മെറ്റിക് ബിസിനസിലേക്ക് റിലയൻസ്; ഈ കമ്പനിയുടെ ഓഹരികൾ ഏറ്റെടുത്തു

എന്നാൽ ചരക്ക് ഗതാഗതത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ റെയിൽവേയ്ക്ക് സാധിക്കുന്നില്ല. നടപ്പ് സാമ്പത്തിക വർഷത്തിൽ 1700 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യണം എന്നാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിന് ഒരു മാസം 150 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്നാൽ മികച്ച വളർച്ച നേടിയ ഓഗസ്റ്റ് മാസത്തിൽ പോലും റെയിൽവേക്ക് അവർ ലക്ഷ്യമിട്ടിരുന്ന ഉയരത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. മുൻ വർഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 30 മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് റെയിൽവേ കൈകാര്യം ചെയ്തത്. 12 ശതമാനം വളർച്ചയാണ് ഇതിൽ ഇതുവരെ ഉണ്ടായിരിക്കുന്നത്.  

click me!