Akasa Airline :ജുൻജുൻവാലയുടെ പങ്കാളിത്തമുള്ള ആകാശ എയർലൈൻ ടേക്ക് ഓഫിന് തയ്യാറായി; ബുക്കിംഗ് ജൂലൈ ആദ്യം

Published : Jun 22, 2022, 12:45 PM ISTUpdated : Jun 22, 2022, 01:08 PM IST
Akasa Airline  :ജുൻജുൻവാലയുടെ പങ്കാളിത്തമുള്ള ആകാശ എയർലൈൻ ടേക്ക് ഓഫിന് തയ്യാറായി; ബുക്കിംഗ് ജൂലൈ ആദ്യം

Synopsis

കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയർലൈൻ ജൂലായിൽ പറന്നുയരുമെന്നാണ് റിപ്പോർട്ട്.

മുംബൈ : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എയർലൈനായ ആകാശ എയർലൈൻ ആകാശം തൊടാൻ ഒരുങ്ങുന്നു. ജൂലൈ ആദ്യം തന്നെ ബുക്കിംഗ് ആരംഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വിനയ് ദുബെ അറിയിച്ചു 

കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയർലൈൻ ജൂലായിൽ പറന്നുയരുമെന്നാണ് റിപ്പോർട്ട്. 2021 ഓഗസ്റ്റ് ആദ്യ പകുതിയിൽ ആണ്  സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് ആകാശ എയർലൈൻ  നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്. അടുത്ത 15 ദിവസത്തിനുള്ളിൽ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. 

Read Also : 300 ചെറിയ ജെറ്റുകൾ; ചരിത്രത്തിലെ ഏറ്റവും വലിയ വിമാന കരാറിലേക്ക് എയർ ഇന്ത്യ

ആകാശ എയർലൈൻ ഇതിനകം 72 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. , അതിൽ 19 എണ്ണം 189 സീറ്റുകളുള്ള MAX-8 ഉം  53 വിമാനങ്ങൾ ഉയർന്ന ശേഷിയുള്ള ബോയിംഗ് 737 MAX-8-200 ഉം ആയിരിക്കും. വിമാനത്തിൽ  അധിക ലെഗ് സ്പേസുള്ള സീറ്റുകൾ ഉണ്ടായിരിക്കും. ജൂലൈ ആദ്യം തന്നെ വിമാനത്തിലെ ഭക്ഷണ മെനു എന്താണെന്ന് അറിയിക്കും.

2023 ന്റെ അവസാനത്തോടെ അന്താരാഷ്ട്ര സർവീസ് ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ഒരു ആഭ്യന്തര വിമാനക്കമ്പനിക്ക് അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നതിന് മുമ്പ് കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും ഉണ്ടായിരിക്കണം. എണ്ണവില വർധനവും രൂപയുടെ മൂല്യത്തകർച്ചയും  ആകാശ എയർലൈനിനെ ബാധിച്ചിട്ടെല്ലെന്നും ഡ്യൂബ് പറഞ്ഞു. 2023 മാർച്ചിൽ 18 വിമാനങ്ങളുമായി സർവീസ് നടത്താൻ കമ്പനി ലക്ഷ്യമിടുന്നു. അപ്പോഴേക്കും ജീവനക്കാരുടെ എണ്ണം ഏകദേശം 2000 ആയിരിക്കുമെന്നും ഡ്യൂബ് വ്യക്തമാക്കി. രണ്ട് വിമാനങ്ങളുമായി പറന്നുയരുന്ന എയർലൈനിൽ നിലവിൽ 250 ജീവനക്കാരുണ്ട്. ഇതിൽ 40 മുതൽ 50 പൈലറ്റുമാരും ഉൾപ്പെടുന്നു എന്ന് ഡ്യൂബ് പറഞ്ഞു. 
 

PREV
click me!

Recommended Stories

താരിഫ് കുറച്ചതിനെ പുകഴ്ത്തി പിയൂഷ് ഗോയൽ; കർഷകർക്ക് 'സീറോ ഡ്യൂട്ടി'യെന്ന് കേന്ദ്ര വാണിജ്യ മന്ത്രി
ഇന്ത്യ- യൂറോപ്യൻ യൂണിയൻ എഫ്ടിഎ: തുണി, ഫാർമ മേഖലകൾക്ക് നേട്ടം; 90% സാധനങ്ങൾക്ക് തീരുവയില്ല