“എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി,” രത്തൻ ടാറ്റയുടെ അവസാന പോസ്റ്റ് ഇതാണ്

Published : Oct 10, 2024, 04:47 PM IST
 “എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി,” രത്തൻ ടാറ്റയുടെ അവസാന പോസ്റ്റ് ഇതാണ്

Synopsis

ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യൻ സംരംഭകൻ രത്തൻ ടാറ്റയാണ്. എന്നാൽ ഇത് പലപ്പോഴും ടാറ്റയ്ക്ക് വെല്ലുവിളിയായിട്ടുണ്ട്.

ന്ത്യക്കാർ മാത്രമല്ല. ലോകം മുഴുവൻ രത്തൻ ടാറ്റയുടെ വാക്കുകൾക്ക് കാത്തിരുന്നിട്ടുണ്ട്. വ്യവസായി എന്നതിലുപരി മനുഷ്യസ്‌നേഹിയായ ടാറ്റയെ എല്ലാവരും സ്നേഹിച്ചു. ഇന്ന് രത്തൻ ടാറ്റ വിടവാങ്ങുമ്പോൾ അദ്ദേഹം എക്‌സിൽ പങ്കുവെച്ച അവസാന പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഒക്ടോബർ 7 തിങ്കളാഴ്ചയാണ് ടാറ്റ അവസാനമായി എക്‌സിൽ കുറിച്ചത്. തൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ടാറ്റ പ്രതികരിച്ചത്. “എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി,” എന്നാണ് എക്‌സിലെ ടാറ്റയുടെ അവസാന വാക്കുകൾ. രണ്ട് ദിവസത്തിന് ടാറ്റ ജീവിതത്തിൽ നിന്നും മടങ്ങിയിരിക്കുകയാണ്. 

 

എപ്പോഴും സ്വയം നവീകരിച്ചുകൊണ്ടിരുന്ന ടാറ്റ സോഷ്യൽ മീഡിയകളിലും സജീവമായിരുന്നു. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഒക്ടോബറിൽ ആണ് രത്തൻ ടാറ്റ ഇൻസ്റ്റാഗ്രാമിൽ ആദ്യമായി പോസ്റ്റുമായി എത്തിയത്. "ഇന്റർനെറ്റിൽ താരമാകാൻ എനിക്കറിയില്ല, പക്ഷേ നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്!" എന്നായിരുന്നു ടാറ്റയുടെ ആദ്യ പോസ്റ്റ്. എക്‌സിൽ 13 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ ഏകദേശം 10.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ടാറ്റയ്ക്ക് ഉണ്ടായിരുന്നു. ,

ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യൻ സംരംഭകൻ രത്തൻ ടാറ്റയാണ്. എന്നാൽ ഇത് പലപ്പോഴും ടാറ്റയ്ക്ക് വെല്ലുവിളിയായിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള കെട്ടിച്ചമച്ച പ്രസ്താവനകൾ മുതൽ കോവിഡ് -19 മഹാമാരിയെ കുറിച്ചുള്ള വ്യാജ അഭിപ്രായങ്ങൾ വരെ ടാറ്റയുടെ പേരിൽ പ്രചരിക്കപ്പെട്ടിരുന്നു. തന്നിൽ ആരോപിക്കപ്പെടുന്ന ഇത്തരം തെറ്റായ പ്രസ്താവനയ്ക്കെതിരെ  പലപ്പോഴും ടാറ്റയ്ക്ക് പോരാടേണ്ടിവന്നു. അത്തരം സന്ദർഭങ്ങളിൽ പോലും, ടാറ്റ തൻ്റെ ശാന്തത വെടിഞ്ഞിരുന്നില്ല  

PREV
click me!

Recommended Stories

ആകാശത്ത് 'ഇരട്ട' ആധിപത്യം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രം ഭരിക്കുന്ന ഇന്ത്യന്‍ ആകാശം യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടോ?
മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്