റേഷൻ മണ്ണെണ്ണയ്ക്കും വില കൂടുന്നു; ലിറ്ററിന് 22 രൂപ വർധന

Published : Apr 02, 2022, 06:26 PM ISTUpdated : Apr 02, 2022, 07:16 PM IST
 റേഷൻ മണ്ണെണ്ണയ്ക്കും വില കൂടുന്നു; ലിറ്ററിന് 22 രൂപ വർധന

Synopsis

59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണണ്ണക്ക് ഈ മാസം മുതൽ 81 രൂപയാകും റേഷൻ കടയിലെ വില.

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയ്ക്കും (Kerosene)  വില കൂടുന്നു. ലിറ്ററിന് 22 രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനം. 

59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണണ്ണക്ക് ഈ മാസം മുതൽ 81 രൂപയാകും റേഷൻ കടയിലെ വില. ഈ മാസം മുതൽ മണ്ണെണ്ണ ലിറ്ററിന് 80 രൂപ ആയിരിക്കുമെന്ന് മൊത്ത വിതരണക്കാർക്ക് വിവരം ലഭിച്ചു. എന്നാൽ, ഇത്രയും ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാർ. 

Read Also: 'വിലക്കയറ്റം ചിലർ മുതലാക്കുന്നു' ;ഹോട്ടൽ ബിൽ വിവാദത്തിൽ ഇടപെട്ടത് ചർച്ചയാക്കാൻ വേണ്ടിയെന്ന് ചിത്തരഞ്ജൻ എംഎൽഎ

ഹോട്ടൽ ബിൽ വിവാദത്തിൽ ഇടപെട്ടത് വിഷയം ചർച്ചയാക്കാൻ വേണ്ടി തന്നെയാണെന്ന് പി.പി.ചിത്തരഞ്ജൻ എംഎൽഎ. ഇക്കാര്യത്തിൽ കലക്ടർ പരിശോധിച്ചു നടപടി ഉണ്ടായില്ലെങ്കിൽ ഭക്ഷ്യമന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റമുണ്ടായപ്പോൾ ആ സാഹചര്യം ചിലർ മുതലെടുക്കുന്ന അവസ്ഥയാണുള്ളത്. പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടണമെന്നും അമിത വില ഈടാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി എംഎൽഎ പറഞ്ഞു. അമിത വിലയെക്കുറിച്ച് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ് എന്ന മറുപടിയാണ് ഹോട്ടലിൽ നിന്നും ലഭിച്ചതെന്നും എംഎൽഎ പറഞ്ഞു. അതേസമയം എംഎൽഎയുടെ പരാതിക്ക് പിന്നാലെ ചേർത്തല താലൂക്കിലെ ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന തുടങ്ങി. അമിത വില ഈടാക്കുന്ന എന്ന എംഎൽഎയുടെ പരാതിയെ തുടർന്ന് പരിശോധിക്കാൻ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു. ജില്ലയിലെ ഹോട്ടലുകളിൽ കളക്ടർ ഇടപെട്ട്  വില ഏകീകരിക്കണം എന്നാണ് ഭക്ഷ്യവകുപ്പിൻ്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് നാളെ കളക്ടർക്ക് കൈമാറും. ('അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ല്'; ഹോട്ടലിനെതിരെ പരാതിയുമായി എംഎല്‍എ)

Read Also: ബിജെപി രാജ്യത്തെ കൊള്ളയടിക്കുന്ന, ഇന്ധന വില വർധന എണ്ണക്കമ്പനികൾക്ക് വേണ്ടി: കോടിയേരി

ഇന്ധന വില വർധനവിൽ കേന്ദ്രസർക്കാരിനെതിരെ നിശിതമായ വിമർശനം ഉന്നയിച്ച് കോടിയേരി ബാലകൃഷ്ണൻ. എണ്ണക്കമ്പനികൾക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ വില കൂട്ടുന്നത്. ഇതിന്റെ ഒരു വിഹിതം ബി ജെ പി യുടെ അക്കൗണ്ടിൽ എത്തുന്നു. ബിജെപി രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാർ വർധിപ്പിച്ച നികുതി സംസ്ഥാനങ്ങൾ കുറയ്ക്കാനാണ് കേന്ദം പറയുന്നത്. ഇത് സംസ്ഥാന സർക്കാരുകളെ പാപ്പരാക്കി മാറ്റാനുള്ള തന്ത്രമാണ്. കേരളത്തിൽ കോൺഗ്രസ് ബി ജെ പി യുടെ ബി ടീമായി പ്രവർത്തിക്കുകയാണ്. ബി ജെ പി പറയുന്നത് മാത്രമാണ് കോൺഗ്രസ് കേൾക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

കണ്ണൂരിൽ ഇന്ധന വില വർധനയ്ക്കെതിരെ സിപിഎം പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന വില വർധനക്കെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസിന് സമയമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ കുറ്റപ്പെടുത്തി. കോൺഗ്രസ് കുറ്റിയുടെ പിന്നാലെയാണ്. സി പി എം പ്രവർത്തകർ പാർട്ടി കോൺഗസിന്റെ പ്രവർത്തനത്തിൽ മുഴുകിയ സമയമാണ്. അതിനിടയിലും ഇന്ധന വില വർധനക്കെതിരെ പ്രതിഷേധിക്കാൻ സി പി എം സമയം കണ്ടെത്തിയെന്നും ഇ പി ജയരാജൻ പറഞ്ഞു.
 

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ