കാസർകോട് കർമ്മംതൊടി മൂടാംകുളത്ത് സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: കാസർകോട് കർമ്മംതൊടി മൂടാംകുളത്ത് സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാഗാലാൻഡിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന രാജേഷ് കുമാറിന്റെ ഭാര്യ സൗപർണിക (41) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് പുതുതായി നിർമ്മിച്ച വീടിൻ്റെ ഗൃഹപ്രവേശനം നടത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


