Latest Videos

ഡിജിറ്റൽ ബാങ്കിങ് സാങ്കേതിക തകരാറുകൾ ഉടൻ പരിഹരിക്കണം; എച്ച്‍ഡിഎഫ്‍സി ബാങ്കിന് റിസർവ് ബാങ്കിൻ്റെ നിർദേശം

By Web TeamFirst Published Dec 3, 2020, 1:07 PM IST
Highlights

പുതിയ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നതും നിലവിലെ തകരാറുകൾ പരിഹരിച്ച ശേഷം മതിയെന്നും റിസർവ് ബാങ്ക് നിർദേശിച്ചു. എന്നാൽ ബാങ്കിന്റെ നിലവിലെ ഇടപാടുകളെ ഇത് ബാധിക്കില്ല.

മുംബൈ: ഡിജിറ്റൽ ബാങ്കിങ് മേഖലയിലെ സാങ്കേതിക തകരാറുകൾ ഉടൻ പരിഹരിക്കാൻ എച്ച്‍ഡിഎഫ്‍സി ബാങ്കിന് റിസർവ് ബാങ്കിൻ്റെ നിർദേശം. ബാങ്കിന്റെ ഓൺലൈൻ ഇടപാടുകൾക്ക് തടസം ഉണ്ടാകുന്നുവെന്ന ഇടപാടുകാരുടെ നിരവധി പരാതികളെ തുടർന്നാണ് റിസർവ് ബാങ്കിന്റെ ഇടപെടൽ. കഴിഞ്ഞ മാസം 21ന് ബാങ്കിന്റെ ഡിജിറ്റൽ ഇടപാടുകൾ തടസപ്പെട്ടതും പരാതികൾക്ക് ഇടനൽകിയിരുന്നു. 

നിലവിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞ ശേഷം മാത്രം പുതിയ ഡിജിറ്റൽ സേവനങ്ങൾ ബാങ്ക് ആരംഭിച്ചാൽ മതിയെന്നാണ് നിർദ്ദേശം. പുതിയ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നതും നിലവിലെ തകരാറുകൾ പരിഹരിച്ച ശേഷം മതിയെന്നും റിസർവ് ബാങ്ക് നിർദേശിച്ചു. എന്നാൽ ബാങ്കിന്റെ നിലവിലെ ഇടപാടുകളെ ഇത് ബാധിക്കില്ല. പ്രധാന ഡാറ്റ സെന്ററിൽ ഉണ്ടായ വൈദ്യുതി തകരാറാണ് സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിക്കാൻ കാരണമെന്നും ഇത് പരിഹരിച്ചു വരികയാണെന്നും എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. 

click me!