Latest Videos

കൊട്ടക് മഹീന്ദ്ര ബാങ്കിന് തിരിച്ചടി; ഈ കാര്യങ്ങളിൽ നിന്നും വിലക്കി ആർബിഐ

By Web TeamFirst Published Apr 24, 2024, 6:24 PM IST
Highlights

പ്രശ്‌നങ്ങൾ പരിഹരിക്കാൻ പറഞ്ഞതിന് ശേഷവും,  ബാങ്ക് അത് നല്ല രീതിയിൽ ചെയ്തില്ല എന്ന് ആർബിഐ

ദില്ലി: സ്വകാര്യ വായ്പാ ദാതാവായ കൊട്ടക് മഹീന്ദ്ര ബാങ്കിന് അതിൻ്റെ ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് ചാനലുകൾ വഴി പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതും പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതും നിർത്തിവെക്കാൻ ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 

അതേസമയം, ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ ഉൾപ്പെടെ നിലവിലുള്ള ഉപഭോക്താക്കൾക്ക് വായ്പ നൽകുന്നയാൾക്ക് സേവനങ്ങൾ തുടർന്നും നൽകാമെന്ന് ആർബിഐ അറിയിച്ചു.
 
ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ്, 1949-ലെ സെക്ഷൻ 35A പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ആർബിഐയുടെ നടപടി. 

കൊട്ടാക്കിലെ കംപ്ലയിൻസും റിസ്ക് മാനേജ്മെൻ്റും സംബന്ധിച്ച ആശങ്കകൾക്ക് മറുപടിയായി സെൻട്രൽ ബാങ്ക് സ്വീകരിച്ച നിയന്ത്രണ നടപടികളുടെ ഭാഗമായാണ് ഈ നിർദ്ദേശം.

പുതിയ ഓൺലൈൻ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിൽ നിന്നും പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിൽ നിന്നും കൊട്ടക് ബാങ്കിനെ വിലക്കിയിട്ടുണ്ട്. 

കൊട്ടക് മഹീന്ദ്ര ബാങ്കിന്മേലുള്ള ആർബിഐ നിയന്ത്രണങ്ങൾ കുറഞ്ഞത് ഒരു വർഷമെങ്കിലും തുടരുമെന്ന് കരുതുന്നതായി ആഷിക സ്റ്റോക്ക് ബ്രോക്കിംഗിലെ അശുതോഷ് മിശ്ര പറയുന്നു. ബാങ്കുകൾക്കെതിരെയോ വിസ, മാസ്റ്റർകാർഡ് എന്നിവയ്‌ക്കെതിരെയോ ആർബിഐ സമാനമായ നടപടികൾ കൈക്കൊണ്ട സംഭവങ്ങൾ പരിശോധിക്കുമ്പോൾ ഇതിന് കുറഞ്ഞത് ഒരു വർഷമെടുക്കും. ആർബിഐയുടെ ഭാഗത്തുനിന്നും സമഗ്രമായ ഓഡിറ്റുകൾ ആവശ്യമാണ്. ആര്ബിഐയ്ക്ക് ബോധ്യപ്പെട്ടാൽ മാത്രമേ അവർ ഈ നിയന്ത്രണങ്ങൾ നീക്കുകയുള്ളൂ, അശുതോഷ് മിശ്ര പറയുന്നു.

2022, 2023 വർഷങ്ങളിലെ കൊട്ടാക്കിൻ്റെ ഐടി സംവിധാനങ്ങൾ സെൻട്രൽ ബാങ്ക് പരിശോധിച്ച് ചില വലിയ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടികൾ സ്വീകരിക്കുന്നത്. ബാങ്ക്  ഇതുവരെ ആ പ്രശ്‌നങ്ങൾ ശരിയായോ വേഗത്തിലോ പരിഹരിച്ചിട്ടില്ല, ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.

കൂടാതെ, ബാങ്ക് അതിൻ്റെ കമ്പ്യൂട്ടർ ഉപകരണങ്ങളോ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളോ നടത്തിയിട്ടില്ലെന്നും ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന ഒന്നും ചെയ്തിട്ടില്ലെന്നും ആർബിഐ ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പറഞ്ഞതിന് ശേഷവും,  ബാങ്ക് അത് നല്ല രീതിയിൽ ചെയ്തില്ല എന്ന ആർബിഐ വ്യക്തമാക്കി  
 

click me!