ലോക്കറിൽ നിന്നും മോഷണം പോയാൽ ലോക്കാകും; ബാങ്കുകളോട് ആർബിഐ

By Web TeamFirst Published Aug 13, 2022, 6:06 PM IST
Highlights

ബാങ്ക് ലോക്കർ നിയമങ്ങളിൽ മാറ്റം വന്നിരിക്കുന്നു. നിങ്ങളുടെ ആസ്തികൾ ബാങ്ക് ലോക്കറിൽ സംരക്ഷിക്കാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം ഇതാ
 

ദില്ലി: ബാങ്ക് ലോക്കറുകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2022 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ബാങ്ക് ലോക്കർ നിയമങ്ങളിലാണ് ആർബിഐ മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഭരണങ്ങളും പണവും മോഷണം പോകുന്നത് ഇപ്പോഴും വ്യാപകമാണ്.  ബാങ്ക് ലോക്കർ നിയമങ്ങളുടെ പ്രാഥമിക ലക്ഷ്യം മോഷണത്തിൽ നിന്നും കവർച്ചകളിൽ നിന്നും വിലകൂടിയ സ്വത്തുക്കൾ സംരക്ഷിക്കുക എന്നതായിരുന്നു. 

Read Also: തിയേറ്ററുകളിലെ പോപ്‌കോൺ ചെലവേറിയത് എന്തുകൊണ്ടാണ്? കാരണം ഇതാണ്

സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ആർബിഐ  ബാങ്ക് ലോക്കർ നിയമങ്ങൾ പുറത്തിറക്കിയത്. പൊതുവെ ബാങ്ക് ലോക്കറുകളിൽ നിന്നും സാധങ്ങൾ മോഷണം പോയാൽ ഉത്തരവാദി അല്ലെന്ന് പറഞ്ഞ് ബാങ്ക് കൈ ഒഴിയാറാണ് പതിവ്. ബാങ്കുകൾ ഉത്തരവാദിത്തം നിഷേധിക്കുന്നതിനാൽ, ഉപഭോക്താക്കൾ നിയമപോരാട്ടങ്ങൾക്ക് ഇറങ്ങാറുണ്ട് . ഇതിനെ തുടർന്നാണ് ആർബിഐ ബാങ്ക് ലോക്കർ നിയമം കൊണ്ടുവരുന്നത്. 2022 ജനുവരിക്ക് ശേഷം, ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താൽ ബാങ്കുകൾക്ക് ബാധ്യതയിൽ നിന്നും രക്ഷപെടാൻ സാധിക്കുകയില്ല. അറിഞ്ഞിരിക്കേണ്ട ബാങ്ക് ലോക്കർ നിയമങ്ങൾ ഇതാ; 

#Read Also: ലോൺ തിരികെ ലഭിക്കാൻ ഭീഷണിപ്പെടുത്തിയാൽ പണിപാളും; താക്കീതുമായി ആർബിഐ

ലോക്കറിൽ നിന്ന് എന്തെങ്കിലും മോഷണം പോയാൽ  നഷ്ടപരിഹാരമായി അതിന്റെ  100 മടങ്ങ് ബാങ്ക് ഉപഭോക്താവിന് നൽകേണ്ടിവരുമെന്ന് റിസർവ് ബാങ്ക് ബാങ്ക് ലോക്കർ നിയമം കൊണ്ടുവന്നു. ബാങ്ക് ലോക്കറുകളിൽ മോഷണം നടക്കുന്നതായി പരാതി ഉയർന്നതാണ് ഈ നിയമം പുറപ്പെടുവിക്കാൻ കാരണം. ഒഴിഞ്ഞ ലോക്കറുകളുടെ പട്ടിക ബാങ്കുകൾ കാണിക്കുകയറ്റും വേണം. 

ഇതോടെ ബാങ്ക് ലോക്കർ അസംവിധാനം കൂടുതൽ സുതാര്യമാകും. പൊതുമേഖലാ ബാങ്കുകളിലെ സുതാര്യതയില്ലായ്മ  എന്നും ആശങ്കയായിരുന്നു. മോഷണം നടന്നാൽ തങ്ങൾ ഉത്തരവാദികളല്ലെന്ന് പറഞ്ഞ് പൂർണമായും അവഗണിക്കുകയായിരുന്നു ബാങ്കുകൾ ഇന്നുവരെ. 

Read Also: ലോകത്തിലെ ഏറ്റവും മികച്ച കാപ്പി കൈ എത്തും ദൂരത്ത്; ടിം ഹോർട്ടൺസ് ഇന്ത്യയിലേക്ക്

ഓരോ തവണയും ലോക്കർ തുറക്കുമ്പോൾ ഇമെയിൽ വഴിയും എസ്എംഎസ് വഴിയും  ബാങ്ക് നിങ്ങളെ അറിയിക്കും. കൂടാതെ ലോക്കർ വാടക  2000 രൂപയാണെങ്കിൽ മൂന്ന് മാസത്തേക്ക് ബാങ്ക് നിങ്ങളിൽ നിന്നും 6000 രൂപയിൽ കൂടുതൽ ഈടാക്കരുത്.
 
ലോക്കർ റൂമിലേക്ക് വരുന്നവരെയും പോകുന്നവരെയും സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിക്കുന്നത് ആർബിഐ നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, സിസിടിവി ദൃശ്യങ്ങളുടെ ഡാറ്റ ആറ് മാസത്തേക്ക് സൂക്ഷിക്കേണ്ടിവരും. സുരക്ഷാ വീഴ്ചയോ മോഷണമോ ഉണ്ടായാൽ സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസിന് അന്വേഷണം നടത്താനാകും.

click me!