കേന്ദ്ര സർക്കാരിന്​ റിസർവ്​ ബാങ്ക്​ 57,000 കോടി രൂപ ലാഭവിഹിതം നൽകും

By Web TeamFirst Published Aug 14, 2020, 8:32 PM IST
Highlights

ആർബിഐ ഗവർണർ ശക്തികന്ത ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് കഴിഞ്ഞ വർഷത്തെ ബാങ്കിന്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും വാർഷിക റിപ്പോർട്ടിനും അക്കൗണ്ട് സ്റ്റേറ്റ്മെന്റിനും അംഗീകാരം നൽകുകയും ചെയ്തു.

മുംബൈ: 2019-20 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായി 57,128 കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറാൻ റിസർവ് ബാങ്ക് ബോർഡ് അംഗീകാരം നൽകി. 5.5 ശതമാനം ആകസ്മിക റിസ്ക് ബഫർ നിലനിർത്താനും തീരുമാനിച്ചതായി പ്രസ്താവനയിൽ റിസർവ് ബാങ്ക് അറിയിച്ചു.

ഇന്ന് നടന്ന ആർബിഐയുടെ കേന്ദ്ര ബോർഡിന്റെ 584-ാമത് യോഗത്തിലാണ് വീഡിയോ കോൺഫറൻസിംഗിലൂടെ ഈ തീരുമാനങ്ങൾ എടുത്തത്.

ആർബിഐ ഗവർണർ ശക്തികന്ത ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് കഴിഞ്ഞ വർഷത്തെ ബാങ്കിന്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും വാർഷിക റിപ്പോർട്ടിനും അക്കൗണ്ട് സ്റ്റേറ്റ്മെന്റിനും അംഗീകാരം നൽകുകയും ചെയ്തു.

COVID-19 പകർച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിന് റിസർവ് ബാങ്ക് സ്വീകരിച്ച ധന, നിയന്ത്രണ നടപടികൾ പരിശോധിക്കുന്നതിനൊപ്പം നിലവിലെ സാമ്പത്തിക സ്ഥിതി, ആഗോള -ആഭ്യന്തര വെല്ലുവിളികൾ എന്നിവയും യോ​ഗം അവലോകനം ചെയ്തു. ഇന്നൊവേഷൻ ഹബ് സ്ഥാപിക്കാനുള്ള നിർദ്ദേശവും ബോർഡ് ചർച്ച ചെയ്തു. 

click me!