ഇതാദ്യം, 8.05 ശതമാനം പലിശ! ബാങ്ക് എഫ്‍ഡികളെ ഞെട്ടിക്കുന്ന പലിശനിരക്ക്; ആർബിഐയുടെ സ്ഥിര നിക്ഷേപ പദ്ധതി അറിയാം

Published : Apr 30, 2023, 08:48 PM IST
ഇതാദ്യം, 8.05 ശതമാനം പലിശ! ബാങ്ക് എഫ്‍ഡികളെ ഞെട്ടിക്കുന്ന പലിശനിരക്ക്; ആർബിഐയുടെ സ്ഥിര നിക്ഷേപ പദ്ധതി അറിയാം

Synopsis

ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് ഇതാദ്യമായി 8 ശതമാനത്തിന് മുകളിലേക്ക് എത്തുകയാണെന്നാണ് പുതിയ റിപ്പോർട്ട്.

ഉയർന്ന പലിശനിരക്കും, നിക്ഷേപിക്കുന്ന പണത്തിന്‍റെ സുരക്ഷയും തന്നെയാണ് പദ്ധതികളിലേക്ക് നിക്ഷേപകരെ ആകർഷിക്കാനുള്ള പ്രധാന ഘടകം. അതുകൊണ്ടുതന്നെ നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് ഉയർത്തുന്നത് നിക്ഷേപകരെ സംബന്ധിച്ച് സന്തോഷമുള്ള വാർത്ത തന്നെയാണ്. ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് ഇതാദ്യമായി 8 ശതമാനത്തിന് മുകളിലേക്ക് എത്തുകയാണെന്നാണ് പുതിയ റിപ്പോർട്ട്.

കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതിയായ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ (എൻ എസ് സി) പലിശ നിരക്കുമായി ഇതിന് ബന്ധമുണ്ട്. എൻ എസ് സി വാഗ്ദാനം ചെയ്യുന്നതിനേക്കാൾ 0.35 ശതമാനം കൂടുതലായിയിരിക്കും ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക്. ജൂലൈ 1 മുതൽ ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളുടെ പലിശ നിരക്ക് 8.05 ശതമാനമായി ഉയരും. നിലവിൽ 7.35 ശതമാനം പലിശ നിരക്കാണുള്ളത്. ഓരോ ആറുമാസം കൂടുമ്പോഴാണ് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് പുതുക്കുന്നത്.

കുട്ടിക്ക് ആധാർ കാർഡുണ്ടോ; ഉണ്ടെങ്കിൽ ഗുണമെന്ത്? മൈനർ ആധാറിന് അപേക്ഷിക്കാം, ചില രേഖകൾ ഉണ്ടെങ്കിൽ സംഭവം ഈസി!

2023 ഏപ്രിൽ-ജൂൺ പാദത്തിൽ നാഷണൽ സേവിംഗ്സ് സ്‌കീമിന്റെ (എൻ എസ് സി) പലിശ നിരക്ക് കേന്ദ്ര സർക്കാർ 7.7 ശതമാനമായി ഉയർത്തിയിരുന്നു. അതിനാലാണ് ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളുടെ പലിശ നിരക്ക് (7.70 ശതമാനം+0.35 ശതമാനം,) 8.05 ശതമാനമായി ഉയർത്തുന്നത്.

എഫ് ഡികളേക്കാൾ മികച്ച പലിശ

ബാങ്ക് സ്ഥിരനിക്ഷേപങ്ങളും,  എൻ എസ് സിയും പോലുള്ള മറ്റ് സ്ഥിരനിക്ഷേപ പദ്ധതികളുമായി ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെത് ഉയർന്ന പലിശനിരക്ക് തന്നെയാണ്. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.5 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളായ എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവ അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നിരക്ക് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് പൊതുമേഖലാ ബാങ്കുകളിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകളിലെ അഞ്ചുവർഷത്തെ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് നിലവിൽ 6.2 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയിലാണ്.

കാലാവധി

ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾക്ക് ഏഴ് വർഷത്തെ ലോക്ക്-ഇൻ കാലയളവ് ആണുള്ളത്, ഇത് എൻ എസ് സി  ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ എന്നീ സ്‌കീമുകളെ അപേക്ഷിച്ച് അൽപ്പം കൂടുതലാണ്. അതിനാൽ, നിങ്ങൾ ആർ ബി ഐ എഫ് ആർ എസ് ബി തെരഞ്ഞെടുക്കുകയാണെിൽ നിങ്ങളുടെ പണം ഏഴ് വർഷത്തേക്ക് ലോക്ക് ഇൻ ചെയ്യപ്പെടും. കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിൻവലിക്കാനും കഴിയില്ല. എന്നാൽ മുതിർന്ന പൗരന്മാർക്ക് ഇളവുകളുണ്ട്. 60 നും 70 നും ഇടയിൽ പ്രായമുള്ളവർക്ക് ലോക്ക് - ഇൻ കാലാവധി ആറ് വർഷമായിരിക്കും. 70 നും 80 നും ഇടയിൽ പ്രായമുള്ളവർക്ക് ലോക്ക് - ഇൻ കാലയളവ് അഞ്ച് വർഷമായിരിക്കും. 80 വയസ്സിന് മുകളിലുള്ളവർക്ക് നിക്ഷേപ തീയതി മുതൽ നാല് വർഷത്തിന് ശേഷം നിക്ഷേപം പിൻവലിക്കാം. ആർ ബി ഐ എഫ് ആർ എസ് ബിയിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. പരമാവധി നിക്ഷേപ പരിധി ഇല്ല.

PREV
Read more Articles on
click me!

Recommended Stories

അവധിക്കാലം അടിച്ചുപൊളിക്കാം; പോക്കറ്റ് കീറാതെ! ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ 4 കാര്യങ്ങള്‍ ശ്രദ്ധിക്കൂ
വിമാനത്താവളത്തിൽ കാത്തിരുന്ന് മുഷിയേണ്ട, 'എയര്‍പോര്‍ട്ട് ലോഞ്ച്' സൗകര്യം ഫ്രീയായി നൽകുന്ന ക്രെഡിറ്റ് കാ‍ർഡുകൾ