ഈ അഞ്ച് സഹകരണ ബാങ്കുകൾ 60.3 ലക്ഷം രൂപ കെട്ടിവെക്കണം; കനത്ത പിഴ ചുമത്തി ആർബിഐ

By Web TeamFirst Published Apr 19, 2024, 7:32 PM IST
Highlights

പിഴകൾ ബാങ്കുകൾ വരുത്തിയ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കുകൾ അതത് ഇടപാടുകാരുമായി ഉണ്ടാക്കിയ കരാറിൻ്റെ ഏതെങ്കിലും ഇടപാടിൻ്റെ സാധുതയെ ബാധിക്കുന്നത് അല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 

മുംബൈ: അഞ്ച് സഹകരണ ബാങ്കുകൾക്ക് മൊത്തം 60.3 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്.  വിവിധ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഖിച്ചതിനാണ് പിഴ.  രാജ്‌കോട്ട് സിറ്റിസൺസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ദി കാൻഗ്ര കോ-ഓപ്പറേറ്റീവ് ബാങ്ക്, രാജധാനി നഗർ കോ-ഓപ്പറേറ്റീവ് ബാങ്ക് (ലഖ്‌നൗ), ജില്ലാ സഹകരണ ബാങ്ക്, ഗർവാൾ, ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയ്ക്കാണ് ആർബിഐ പിഴ ചുമത്തിയത്. 

ഡയറക്ടർമാർക്കും അവരുടെ ബന്ധുക്കൾക്കും അവർ താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാതെ സഹായങ്ങൾ ചെയ്തതിന് രാജ്‌കോട്ട് നഗ്രിക് സഹകാരി ബാങ്കിന് 43.30 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. 

കാൻഗ്ര സഹകരണ ബാങ്ക് (ന്യൂഡൽഹി), രാജധാനി നഗർ സഹകാരി ബാങ്ക് (ലഖ്‌നൗ), സില സഹകാരി ബാങ്ക്, ഗർവാൾ (കോട്ദ്വാർ, ഉത്തരാഖണ്ഡ്) എന്നിവയ്‌ക്ക് കേന്ദ്ര ബാങ്ക് അഞ്ച് ലക്ഷം രൂപ വീതം പിഴ ചുമത്തി.

ഓരോ കേസിലും, പിഴകൾ ബാങ്കുകൾ വരുത്തിയ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കുകൾ അതത് ഇടപാടുകാരുമായി ഉണ്ടാക്കിയ കരാറിൻ്റെ ഏതെങ്കിലും ഇടപാടിൻ്റെ സാധുതയെ ബാധിക്കുന്നത് അല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 
 

tags
click me!