അഞ്ച് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ; കാരണം ഇതാണ്

By Web TeamFirst Published Mar 22, 2024, 7:35 PM IST
Highlights

പിഴകൾ റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കുകൾ അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞു

ദില്ലി: അഞ്ച് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രഗതി മഹിളാ നഗരിക് സഹകരണ ബാങ്ക്, ജനതാ സഹകരണ ബാങ്ക്, ജില്ലാ സഹകരണ സെൻട്രൽ ബാങ്ക്, കാരാട് അർബൻ സഹകരണ ബാങ്ക്, ദി കലുപൂർ കൊമേഴ്‌സ്യൽ കോ-ഓപ്പറേറ്റീവ് ബാങ്ക് തുടങ്ങിയ ബാങ്കുകൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. 

കലുപൂർ കൊമേഴ്‌സ്യൽ കോ-ഓപ്പറേറ്റീവ് ബാങ്കിന് 26.60 ലക്ഷം രൂപാണ് പിഴ. കാരാട് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് 13.30 ലക്ഷം രൂപയും ജനതാ സഹകരണ ബാങ്കിന് അഞ്ച് ലക്ഷം രൂപയും പ്രഗതി മഹിളാ നാഗരിക് സഹകരണ ബാങ്കിന് ഒരു ലക്ഷം രൂപയും ആണ് പിഴ ചുമത്തിയിരിക്കുന്നത്. 

പിഴ ചുമത്താനുള്ള കാരണം?

കലുപൂർ കൊമേഴ്‌സ്യൽ കോ-ഓപ്പറേറ്റീവ് ബാങ്കിന് പിഴ ചുമത്തിയ കാരണം, നിശ്ചിത കാലയളവിനുള്ളിൽ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലേക്ക് അർഹമായ തുക കൈമാറാത്തതിനാലാണ്.  'നിക്ഷേപങ്ങളുടെ പലിശ' സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ച ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിന് കാരാട് അർബൻ സഹകരണ ബാങ്കിന് പിഴ ചുമത്തിയതായി ആർബിഐ അറിയിച്ചു.

ഇതിനുപുറമെ, ബുള്ളറ്റ് തിരിച്ചടവ് സ്കീമിന് കീഴിൽ നിശ്ചിത നിയന്ത്രണ പരിധിയിൽ കൂടുതൽ സ്വർണവായ്പ അനുവദിച്ചതിനും നാമമാത്ര അംഗങ്ങൾക്ക് നിശ്ചിത നിയന്ത്രണ പരിധിയിൽ കൂടുതൽ വായ്പ അനുവദിച്ചതിനും ആണ് ജനതാ സഹകാരി ബാങ്കിന് പിഴ ചുമത്തിയത്. 

അതേസമയം, പിഴകൾ റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ബാങ്കുകൾ അവരുടെ ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞു

click me!