12.5 ലക്ഷം രൂപ പിഴ നൽകണം; നാല് സഹകരണ ബാങ്കുകൾക്ക് താക്കീതുമായി റിസർവ് ബാങ്ക്

Published : Sep 20, 2023, 07:26 PM IST
12.5 ലക്ഷം രൂപ പിഴ നൽകണം; നാല് സഹകരണ ബാങ്കുകൾക്ക് താക്കീതുമായി റിസർവ് ബാങ്ക്

Synopsis

നിയന്ത്രണങ്ങൾ പാലിക്കാത്തതിന് നാല് സഹകരണ ബാങ്കുകൾക്ക്  പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 

ദില്ലി: രാജ്യത്തെ നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഹരിജ് നാഗ്രിക് സഹകാരി ബാങ്ക് ലിമിറ്റഡ്, കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് മെഹ്‌സാന ലിമിറ്റഡ്, ലാൽബാഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവയുൾപ്പെടെ നാല് അർബൻ സഹകരണ ബാങ്കുകൾക്കാണ് ആർബിഐ പണ പിഴ ചുമത്തിയത്. 12.5 ലക്ഷം രൂപയാണ് പിഴ. 

ALSO READ: വിനായക ചതുർഥി; 'ലാൽബാഗ്‌ച രാജ'യ്ക്ക് 2000 ത്തിന്റെ നോട്ടുമാല നൽകി മുകേഷ് അംബാനി

അർബൻ സഹകരണ ബാങ്കുകൾ മറ്റ് ബാങ്കുകളിൽ നിക്ഷേപം നടത്തുക എന്ന ആർബിഐയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ഗുജറാത്തിലെ വഡോദരയിലുള്ള ലാൽബാഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഏറ്റവും ഉയർന്ന പിഴയായ 5 ലക്ഷം രൂപ നൽകണം. ഗുജറാത്തിലെ മെഹ്‌സാനയിലെ മെഹ്‌സാനയിലെ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് മെഹ്‌സാന ലിമിറ്റഡിന് 3.5 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.   സഹകരണ ബാങ്കുകൾ മറ്റ് ബാങ്കുകളിൽ നിക്ഷേപം നടത്തരുതെന്ന നിർദേശം പാലിക്കത്തിന്  ഗുജറാത്തിലെ ഹരിജ് നഗ്രിക് സഹകാരി ബാങ്ക് ലിമിറ്റഡിന് 3 ലക്ഷം രൂപ പിഴ ചുമത്തി. ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ പരിപാലനം കൃത്യമായി നടത്തത്തിന്  മഹാരാഷ്ട്രയിലെ മുംബൈയിലെ നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ വാർഷിക അവലോകനം ബാങ്ക് നടത്തിയിരുന്നില്ല.

ALSO READ: വിനായക ചതുർഥി ആഘോഷത്തിൽ അന്റലിയ; ഗംഭീര വിരുന്നൊരുക്കി മുകേഷ് അംബാനിയും കുടുംബവും 

1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് സെക്ഷൻ 46 (4) (i), 56 എന്നിവയ്‌ക്കൊപ്പം സെക്ഷൻ 47 എ (1) (സി) വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ചരിത്ര നേട്ടവുമായി ഇന്ത്യ! 62.66 ശതമാനത്തിന്റെ വന്‍ വര്‍ധനവ്, പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം
ഏപ്രിൽ ഒന്നിന് വന്ന പരിഷ്കാരങ്ങൾ തുണച്ചു, ഇത് 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ കുതിപ്പ്; മിന്നും മുന്നേറ്റവുമായി രൂപ