
ക്രെഡിറ്റ് കാർഡുകൾ (credit card) യുപിഐ (UPI) പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാൻ ആർബിഐ (RBI) നിർദ്ദേശം. ആർബിഐയുടെ പണനയ അവലോകന യോഗത്തിനു ശേഷമാണ്തീരുമാനം. ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള നടപടി റുപേ ക്രെഡിറ്റ് കാർഡുകളിൽ നിന്നും തുടങ്ങും. ഈ നീക്കം ഡിജിറ്റൽ പേയ്‌മെന്റിന്റെ വ്യാപ്തി വര്ധിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം തുടർന്ന് ഈ സേവനം വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയിലും ലഭ്യമാകും. ക്രെഡിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് യുപിഐ വഴി ഇനി മുതൽ ഇടപാടുകൾ നടത്താം.
Read Also :Home Loan : ഗ്രാമീണ ബാങ്കുകളിലെ ഭവനവായ്പ പരിധി ഉയർത്തി
ഇന്നവസാനിച്ച ആർബിഐയുടെ ധന നയ അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ ഉണ്ടായിരിക്കുന്നത്. മോണിറ്ററി പോളിസി കമ്മറ്റിയിലെ ആറ് അംഗങ്ങളും നിരക്കുയർത്താൻ അഭിപ്രായപ്പെട്ടു. തുടർന്ന് ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി. നിലവിലെ ആർബിഐ റിപ്പോ നിരക്ക് 4.9 ശതമാനമാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ജൂണിൽ നിരക്ക് ഉയർത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ധന നയ സമിതി അവലോകനത്തിനു ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. 40 ബേസിസ് പോയിന്റാണ് മേയിൽ ആർബിഐ ഉയർത്തിയത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ മിക്ക ബാങ്കുകളും വായ്പ നിക്ഷേപ പലിശകള്‍ വർധിപ്പിച്ചിരുന്നു.
ആർബിഐ റിപ്പോ ഉയർത്തിയതോടെ രാജ്യത്തെ ബാങ്കുകൾ വായ്പ നിരക്ക് ഉയർത്താൻ സാധ്യതയുണ്ട്. ഇതോടെ ഇഎംഐ പലിശ നിരക്കുകൾ കുത്തനെ ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്.
Read Also :Repo Rate : വായ്പകള്‍ക്ക് ചൂടേറും, നിരക്കുയര്‍ത്തി ആർബിഐ; റിപ്പോ 4.9 ശതമാനം