വായ്പ നേരത്തെ തീര്‍ത്താല്‍ പിഴ ഈടാക്കരുത്; പുതിയ ചട്ടമൊരുക്കാന്‍ ആര്‍ബിഐ

Published : Feb 25, 2025, 12:31 PM IST
വായ്പ നേരത്തെ തീര്‍ത്താല്‍ പിഴ ഈടാക്കരുത്; പുതിയ ചട്ടമൊരുക്കാന്‍ ആര്‍ബിഐ

Synopsis

വായ്പ എടുത്ത വ്യക്തി ഫ്ളോട്ടിംഗ് റേറ്റ് ലോണ്‍, വായ്പാകാലാവധിക്ക് മുന്‍പ് അടച്ചുതീര്‍ക്കുകയാണെങ്കില്‍ യാതൊരു ചാര്‍ജോ പിഴയോ ചുമത്താന്‍ പാടില്ലെന്ന നിയമമാണ്  നടപ്പാക്കുക

വായ്പകള്‍ എടുത്തവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് എത്രയും പെട്ടെന്ന് എങ്ങനയെങ്കിലും അടച്ചു തീര്‍ക്കണമെന്നതാകും. പണം കണ്ടെത്തി വായ്പ നേരത്തെ അടച്ചു തീര്‍ക്കുമ്പോഴോ..അതിന് അധിക ചാര്‍ജ് നല്‍കേണ്ട അവസ്ഥയും..ഇതിനൊരു മാറ്റം വരാന്‍ പോകുന്നു.  ബിസിനസ് ഒഴികെയുള്ള ആവശ്യങ്ങള്‍ക്കായി വ്യക്തിഗത വായ്പഎടുത്തവര്‍ വായ്പ നേരത്തെ തിരിച്ചടയ്ക്കുകയാണെങ്കില്‍ അധിക ചാര്‍ജോ, പിഴയോ ഏര്‍പ്പെടുത്തുന്നതില്‍ നിന്നും ബാങ്കുകളെ വിലക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് റിസര്‍വ് ബാങ്ക്. വായ്പ എടുത്ത വ്യക്തി ഫ്ളോട്ടിംഗ് റേറ്റ് ലോണ്‍, വായ്പാകാലാവധിക്ക് മുന്‍പ് അടച്ചുതീര്‍ക്കുകയാണെങ്കില്‍ യാതൊരു ചാര്‍ജോ പിഴയോ ചുമത്താന്‍ പാടില്ലെന്ന നിയമമാണ്  നടപ്പാക്കുക. ഇതിന്‍റെ ഭാഗമായി പുതിയ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കരട് സര്‍ക്കുലര്‍ ആര്‍ബിഐ പുറത്തിറക്കി. കരട് സര്‍ക്കുലറിനെക്കുറിച്ചച്ച് ബാങ്കുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആര്‍ബിഐ ക്ഷണിച്ചിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷം ഒരു അന്തിമ സര്‍ക്കുലര്‍ പുറപ്പെടുവിക്കും.

സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചില പ്രധാന വ്യവസ്ഥകള്‍:

1. ബിസിനസ്സ് ഒഴികെയുള്ള ആവശ്യങ്ങള്‍ക്കായി അനുവദിച്ച എല്ലാ ഫ്ലോട്ടിംഗ് റേറ്റ് വായ്പകളുടെയും മുന്‍കൂര്‍ അടയ്ക്കല്‍, യാതൊരു ചാര്‍ജുകളോ പിഴകളോ ഈടാക്കാതെ ബാങ്കുകള്‍ അനുവദിക്കും.

2.ടയര്‍ 1, ടയര്‍ 2 പ്രൈമറി (അര്‍ബന്‍) സഹകരണ ബാങ്കുകളും വ്യക്തികള്‍ക്കും എംഎസ്ഇ വായ്പക്കാര്‍ക്കും, ബിസിനസ് ആവശ്യങ്ങള്‍ക്കായി അനുവദിച്ച ഫ്ലോട്ടിംഗ് റേറ്റ് വായ്പകള്‍ കാലാവധി എത്തുന്നതിന് മുന്‍പ് അടച്ചുതീര്‍ത്താല്‍  യാതൊരു ചാര്‍ജുകളും/പിഴകളും ഈടാക്കില്ല.

3. ചെറുകിട, ഇടത്തരം സംരംഭ വായ്പക്കാരുടെ കാര്യത്തില്‍, ഓരോ വായ്പക്കാരനും അനുവദിച്ചിട്ടുള്ള 7.50 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ഈ നിയമങ്ങള്‍ ബാധകമായിരിക്കും.

4. വായ്പ അടച്ചു തീര്‍ക്കുന്നതിനായി ഉപയോഗിക്കുന്ന പണത്തിന്‍റെ ഉറവിടം - ഭാഗികമായോ പൂര്‍ണ്ണമായോ പരിഗണിക്കാതെ തന്നെ ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമായിരിക്കും.

5 കുറഞ്ഞ ലോക്ക്-ഇന്‍ കാലയളവ് നിശ്ചയിക്കാതെ തന്നെ ബാങ്കുകള്‍ വായ്പകളുടെ ഫോര്‍ക്ലോഷര്‍ അല്ലെങ്കില്‍ പ്രീ-പേയ്മെന്‍റ് അനുവദിക്കേണ്ടതാണ്.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്