ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കാന്‍ ചൈനീസ് സ്മാര്‍ട്ട് ‌ഫോണ്‍ കമ്പനി

By Web TeamFirst Published Jun 23, 2020, 11:42 PM IST
Highlights

ഇതിലൂടെ ഇന്ത്യയില്‍ കൂടുതല്‍ സ്വാധീനം നേടാനാവുമെന്നാണ് റിയല്‍മിയുടെ പ്രതീക്ഷ. സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിനെ മുഖ്യ കച്ചവടമായി നിലനിര്‍ത്തിക്കൊണ്ടാവും പുതിയ ഉല്‍പ്പന്നങ്ങള്‍ രംഗത്തിറക്കുന്നത്. 

ദില്ലി: ഇന്ത്യാക്കാരായ 7500 പേര്‍ക്ക് കൂടി ജോലി നല്‍കാന്‍ തീരുമാനിച്ച് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി. സ്മാര്‍ട്ട് ടൂത്ത്ബ്രഷ്, സ്വീപിങ് മെഷീന്‍, സ്മാര്‍ട്ട് ലോക്ക് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ലക്ഷ്യവും കമ്പനിക്കുണ്ട്.

ഇതിലൂടെ ഇന്ത്യയില്‍ കൂടുതല്‍ സ്വാധീനം നേടാനാവുമെന്നാണ് റിയല്‍മിയുടെ പ്രതീക്ഷ. സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിനെ മുഖ്യ കച്ചവടമായി നിലനിര്‍ത്തിക്കൊണ്ടാവും പുതിയ ഉല്‍പ്പന്നങ്ങള്‍ രംഗത്തിറക്കുന്നത്. 

പുതിയ ഉല്‍പ്പന്നങ്ങള്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ ഇന്ത്യയിലെ സിഇഒ മാധവ് ഷേത് പ്രസ്താവിച്ചത്. ഈ വര്‍ഷം തന്നെ ഇന്ത്യയിലെ തൊഴില്‍ ശേഷി 10000ത്തിലേക്ക് വര്‍ധിപ്പിക്കുകയെനന്ന ലക്ഷ്യത്തോടെയാണ് 7500 പേര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ വിതരണശൃംഖല രാജ്യത്തെ നാലാം തരത്തിലെയും അഞ്ചാം തരത്തിലെയും നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മാത്രം 5000 ജീവനക്കാര്‍ വേണ്ടി വരും. നിലവില്‍ സെയില്‍സ് വിഭാഗത്തില്‍ 1800 പേര്‍ മാത്രമാണ് ജീവനക്കാരായുള്ളത്.

click me!