നിരാശ വേണ്ട, ഭവനവായ്പയുടെ ഭാരം കുറഞ്ഞേക്കും; സിആര്‍ആര്‍ കുറച്ചത് അനുകൂലമാകും

Published : Dec 09, 2024, 12:51 PM IST
നിരാശ വേണ്ട, ഭവനവായ്പയുടെ ഭാരം കുറഞ്ഞേക്കും;  സിആര്‍ആര്‍ കുറച്ചത് അനുകൂലമാകും

Synopsis

കൂടുതല്‍ പണം ലഭിക്കുന്നതോടെ കൂടുതല്‍ വായ്പകളും അനുവദിക്കപ്പെടും. ഇതിനായി ബാങ്കുകള്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് ചില വിദഗ്ധര്‍ പറയുന്നു. അങ്ങനെ വന്നാല്‍ ഭവന വായ്പകള്‍ കൂടുതലായി അനുവദിക്കപ്പെടും

ലിശ കുറയ്ക്കണമെന്ന കേന്ദ്രമന്ത്രിമാരുടെയടക്കമുള്ള ആവശ്യം ആര്‍ബിഐ തള്ളിയതോടെ വായവായ്പയെടുത്തവര്‍ നിരാശയിലാണ്. ഭവന വാഹന വായ്പാ പലിശ കുറയുമെന്ന പ്രതീക്ഷയാണ് ഇതോടെയില്ലാതായത്. പക്ഷെ ഭവനമേഖലയ്ക്ക് ആശ്വാസകരമാണ് കരുതല്‍ ധനാനാുപാതം (സിആര്‍ആര്‍) കുറയ്ക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനമെന്ന് വിദഗ്ധര്‍ പറയുന്നു. സിആര്‍ആര്‍ വെട്ടിക്കുറച്ചത് ബാങ്കിംഗ് സംവിധാനത്തിലേക്ക് 1.16 ലക്ഷം കോടി രൂപ അധികമായി എത്തുന്നതിന് സഹായകരമാകുമെന്നാണ് കണക്ക്. സിആര്‍ആര്‍ നിരക്ക് കുറച്ചതിലൂടെ ബാങ്കുകളുടെ വായ്പാ വായ്പാ ശേഷി വര്‍ദ്ധിക്കും, ബിസിനസ് വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് വിപണിയില്‍ കൂടുതല്‍ ഫണ്ടും ലഭ്യമാകും. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഏറെ ഗുണകരമാണ്.

കൂടുതല്‍ പണം ലഭിക്കുന്നതോടെ കൂടുതല്‍ വായ്പകളും അനുവദിക്കപ്പെടും. ഇതിനായി ബാങ്കുകള്‍ പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് ചില വിദഗ്ധര്‍ പറയുന്നു. അങ്ങനെ വന്നാല്‍ ഭവന വായ്പകള്‍ കൂടുതലായി അനുവദിക്കപ്പെടും. ഇത് പുതിയതായി ഭവന വായ്പ എടുക്കുന്നവര്‍ക്ക് ഗുണകരമാണ്.  നിലവില്‍ മൂലധന നിക്ഷേപങ്ങളില്‍ അപര്യാപ്തത നേരിടുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും കൂടുതല്‍ വായ്പ ലഭിക്കും. ഇത് ഭവന നിര്‍മാണ മേഖലയ്ക്ക് മൊത്തത്തില്‍ ഉണര്‍വ് പകരും. എന്നിരുന്നാലും, റിപ്പോ നിരക്ക് വെട്ടിക്കുറച്ചിരുന്നെങ്കില്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ഭവന ആവശ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുമായിരുന്നു.

നിലവില്‍ ഉയര്‍ന്ന പലിശനിരക്കുകള്‍ ഭവനവായ്പകള്‍ ചെലവേറിയതാക്കുന്നുണ്ട്. കടം വാങ്ങുന്നവര്‍ ഉയര്‍ന്ന പ്രതിമാസ വായ്പ തിരിച്ചടവ് നല്‍കേണ്ടി വരുന്നു. അല്ലെങ്കില്‍ ദൈര്‍ഘ്യമേറിയ ലോണ്‍ കാലയളവ് പോലുള്ള വെല്ലുവിളികളും ഉപഭോക്താക്കള്‍ നേരിടുന്നുണ്ട്. ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാക്കളായ എച്ച്ഡിഎഫ്സി ബാങ്ക്  സാധാരണ ഭവന വായ്പകള്‍ക്ക് 9.4-9.95% പലിശ ഈടാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8.5-9.65% പലിശയാണ് ഈടാക്കുന്നത്. ഐസിഐസിഐ ബാങ്ക്  9.25-10.05% പരിധിയില്‍ പലിശ ഈടാക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി