പൊന്നും വില: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

Published : Jul 18, 2019, 11:03 AM ISTUpdated : Jul 18, 2019, 11:30 AM IST
പൊന്നും വില: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

Synopsis

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.  യുഎസ്എ- ചൈന വ്യാപാരയുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ കാണുന്നത് സ്വര്‍ണത്തെയാണ്

കൊച്ചി: സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് 200 രൂപ കൂടി 25920 രൂപയായി. ഗ്രാമിന് 3240 രൂപയാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 25,800 രൂപയായിരുന്നു ഇതിന് മുൻപ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണവില കുതിച്ചുകയറിയത്. കടുക്കുന്ന യുഎസ് - ചൈന വ്യാപാരയുദ്ധം അമേരിക്കൻ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറൽ റിസര്‍വിനെ പ്രേരിപ്പിക്കുന്നത്. 

ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെ സ്വര്‍ണവില ചരിത്ര നിരക്കിലേക്ക് ഉയരുകയായിരുന്നു. കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ഉയർത്തിയതും രാജ്യത്തെ സ്വർണവില കൂടാൻ കാരണമായി. ആഗോളവിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1423 ഡോളറാണ് ഇന്നത്തെ നിരക്ക്.

PREV
click me!

Recommended Stories

വേണ്ടി വന്നത് 4200 മണിക്കൂർ! വിസ്‌കി വിപണിയിലെ അപൂര്‍വ നിധി; ഒരു കോടി വീപ്പകളില്‍ നിന്ന് ഡിയാജിയോ തിരഞ്ഞെടുത്തത് 12 എണ്ണം മാത്രം!
ഡയറ്റ് കോക്കും മോണ്‍സ്റ്റര്‍ എനര്‍ജിയും സ്റ്റോക്കില്ല! അലുമിനിയം ക്യാനുകൾ കിട്ടാനില്ല, വിയർത്ത് വൻകിട കമ്പനികൾ