പതിനെട്ടിന് ശേഷമുളള തുകയ്ക്ക് ആറ് ശതമാനം പലിശ, വിതരണ ഓഫീസര്‍ക്ക് സമ്മതപത്രം നല്‍കണം

Published : Jul 17, 2019, 11:24 AM IST
പതിനെട്ടിന് ശേഷമുളള തുകയ്ക്ക് ആറ് ശതമാനം പലിശ, വിതരണ ഓഫീസര്‍ക്ക് സമ്മതപത്രം നല്‍കണം

Synopsis

പതിനെട്ടിനകം ഏതെങ്കിലും പിന്‍വലിക്കല്‍ നടത്തിയാല്‍ ശേഷിക്കുന്ന തുകയ്ക്ക് പലിശ നല്‍കുമെന്ന് ട്രഷറി വകുപ്പ് വ്യക്തമാക്കി. 

തിരുവനന്തപുരം: നാല് മുതല്‍ പതിനെട്ടാം തീയതി വരെ സൂക്ഷിക്കുന്ന പണത്തിന് ആറ് ശതമാനം നിരക്കില്‍ പലിശ നല്‍കുമെന്ന് സംസ്ഥാന ട്രഷറി വകുപ്പ്. മാസത്തിലെ നാലാം ദിനത്തില്‍ അക്കൗണ്ടില്‍ വരുന്ന ശമ്പളം 18 ന് മാത്രമേ ജീവനക്കാരന്‍ പിന്‍വലിക്കുന്നുള്ളൂവെങ്കില്‍ പൂര്‍ണതുകയ്ക്ക് പലിശ നല്‍കും. 

പതിനെട്ടിനകം ഏതെങ്കിലും പിന്‍വലിക്കല്‍ നടത്തിയാല്‍ ശേഷിക്കുന്ന തുകയ്ക്ക് പലിശ നല്‍കുമെന്ന് ട്രഷറി വകുപ്പ് വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ശമ്പളത്തിന്‍റെ എത്ര ശതമാനം ട്രഷറി അക്കൗണ്ടില്‍ നിര്‍ത്തണമെന്നതിന് അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ സഹിതം വിതരണ ഓഫീസര്‍ക്ക് സമ്മതപത്രം നല്‍കണം. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍