Reliance : ചരിത്രം കുറിച്ച് റിലയൻസ്; റെക്കോർഡ് നേട്ടവുമായി അംബാനി

Published : May 07, 2022, 11:45 AM ISTUpdated : May 07, 2022, 11:59 AM IST
Reliance : ചരിത്രം കുറിച്ച് റിലയൻസ്; റെക്കോർഡ് നേട്ടവുമായി അംബാനി

Synopsis

റിലയന്‍സ് ഓഹരി ഉടമകള്‍ക്ക് നല്ലകാലം, ഒരു ഓഹരിക്ക് 8 രൂപ വീതം ഓഹരിയുടമകൾക്ക് ലാഭ വിഹിതം നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് വരുമാന വിവരങ്ങൾ പുറത്തുവിട്ടു. റിഫൈനിംഗ്, ടെലികോം, റീട്ടെയിൽ ബിസിനസുകൾ നയിക്കുന്ന കമ്പനിയുടെ അറ്റാദായം 22.5 ശതമാനം വർധിച്ച് 16,203 കോടി രൂപയായെന്നാണ് റിപ്പോർട്ട്. ഇതോടെ 100 ബില്യൺ ഡോളർ കടന്ന മൊത്ത വരുമാനമുള്ള ആദ്യ ഇന്ത്യൻ കമ്പനിയായി റിലയൻസ് മാറി. കമ്പനിയുടെ അകെ വരുമാനം 36.8 ശതമാനം ഉയർന്ന് 2.11 ലക്ഷം കോടിയുമായി. ഒരു ഓഹരിക്ക് 8 രൂപ വീതം ഓഹരിയുടമകൾക്ക് ലാഭ വിഹിതം നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

റിലയൻസ് ഇൻഡസ്ട്രീസ് സബ്സിഡിയറി റിലയൻസ് ജിയോയുടെ അറ്റാദായം 15.4 ശതമാനം വർധിച്ച് 4,173 കോടി രൂപയായി. ഈ പടം അവസാനിച്ചപ്പോൾ കമ്പനിയുടെ ഡിജിറ്റൽ സേവന വരുമാനം 100,000 കോടി രൂപയാണ്. റീട്ടെയിൽ വരുമാനം ഏകദേശം 200,000 കോടി രൂപയായതായാണ് റിപ്പോർട്ട്. ഓയില്‍ & ഗ്യാസ് വിഭാഗത്തില്‍ നിന്നുള്ള പ്രവര്‍ത്തന ലാഭം 5,457 കോടി രൂപയാണ്.കഴിഞ്ഞ വർഷം ഡിസംബറിൽ അവസാനിച്ച പാദത്തിൽ 18,549 കോടി രൂപ ലാഭം റിലയൻസ് നേടിയിരുന്നു. 

ഒരു റീട്ടെയില്‍ കമ്പനി നേടുന്ന ഏറ്റവും ഉയർന്ന വരുമാനമാണ് ഇപ്പോൾ റിലയൻസ് സ്വന്തമാക്കിയിരിക്കുന്നത്. റീട്ടെയില്‍ കമ്പനികളുടെ  ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമാണ് ഇത്. 
 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ