ലോകത്തിലെ രണ്ടാമത്തെ വലിയ ബ്രാന്റ്; റിലയൻസിന്റെ കുതിപ്പ് തുടരുന്നു, മുകേഷ് അംബാനിയുടെയും

By Web TeamFirst Published Aug 5, 2020, 10:10 PM IST
Highlights

പട്ടികയിൽ സാംസങാണ് മൂന്നാം സ്ഥാനത്ത്. നൈക് ആറാം സ്ഥാനവും മൈക്രോസോഫ്റ്റ് ഏഴാം സ്ഥാനവും പേപാൽ ഒൻപതാം സ്ഥാനവും നെറ്റ്ഫ്ലിക്സ് പത്താം സ്ഥാനവും നേടി. 
 

മുംബൈ: ലോകത്തിലെ രണ്ടാമത്തെ വലിയ ബ്രാന്റായി മുകേഷ് അംബാനിയുടെ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ്.  ഫ്യൂചർ ബ്രാന്റ് ഇന്റക്സ് 2020ലെ റിപ്പോർട്ടിലാണ് ആപ്പിളിന് ശേഷം രണ്ടാമത്തെ വലിയ ബ്രാന്റ് എന്ന നേട്ടം റിലയൻസ് ഇന്റസ്ട്രീസ് സ്വന്തമാക്കിയത്.

ജനങ്ങൾക്ക് റിലയൻസുമായി വളരെ ശക്തമായ വൈകാരിക ബന്ധമുണ്ട്. വളരെയേറെ ബഹുമാനിക്കപ്പെടുന്നുണ്ട്. മൂല്യങ്ങളിൽ ഉറച്ചുനിന്നാണ് കമ്പനിയുടെ പ്രവർത്തനമെന്നും ഫ്യൂചർബ്രാന്റ് റിപ്പോർട്ടിൽ പറയുന്നു.

ഊർജ്ജം, പെട്രോകെമിക്കൽ, ടെക്സ്റ്റൈൽ, നാചുറൽ റിസോർസസ്, റീട്ടെയ്ൽ, ടെലികമ്യൂണിക്കേഷൻ തുടങ്ങി വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്നതാണ് റിലയൻസിന്റെ ഇന്നത്തെ ബിസിനസ്. പെട്രോകെമിക്കൽ സ്ഥാപനം എന്ന നിലയിൽ നിന്ന് ഡിജിറ്റൽ രംഗത്തെ ഭീമൻ കമ്പനിയായി റിലയൻസിനെ മാറ്റിയതിൽ മുകേഷ് അംബാനിയുടെ പ്രവർത്തനം വലുതാണെന്ന് ഫ്യൂചർ ബ്രാന്റ് റിപ്പോർട്ടിൽ എടുത്തു പറയുന്നു.

പട്ടികയിൽ സാംസങാണ് മൂന്നാം സ്ഥാനത്ത്. നൈക് ആറാം സ്ഥാനവും മൈക്രോസോഫ്റ്റ് ഏഴാം സ്ഥാനവും പേപാൽ ഒൻപതാം സ്ഥാനവും നെറ്റ്ഫ്ലിക്സ് പത്താം സ്ഥാനവും നേടി. 

click me!