പെട്രോകെമിക്കൽ പ്രോജക്ടുമായി അംബാനിയുടെ റിലയൻസ് അബുദാബിയിലേക്ക്

By Web TeamFirst Published Jun 29, 2021, 9:49 PM IST
Highlights

കരാർ പ്രകാരം, ഈ കോംപ്ലക്സിൽ 940000 ടൺ ക്ലോർ-ആൽകലി, 1.1 ദശലക്ഷം ടൺ എഥലൈൻ ഡൈക്ലോറൈഡ്, 3.6 ലക്ഷം ടൺ പിവിസിയും ഉൽപ്പാദിപ്പിക്കും. ടാസിസ് വ്യാവസായിക കെമിക്കൽ സോണിലാണ് പ്രൊജക്ട് സ്ഥാപിക്കുന്നത്.

മുംബൈ: അബുദാബി നാഷണൽ ഓയിൽ കമ്പനിയുമായി ചേർന്ന് പുതിയ പെട്രോകെമിക്കൽ കോംപ്ലക്സിനുള്ള കരാറിൽ റിലയൻസ് ഇന്റസ്ട്രീസ് ഒപ്പുവെച്ചു. അബുദാബിയിലെ റുവൈസിലാണ് പുതിയ കോംപ്ലക്സ് വരുന്നത്. 

കരാർ പ്രകാരം, ഈ കോംപ്ലക്സിൽ 940000 ടൺ ക്ലോർ-ആൽകലി, 1.1 ദശലക്ഷം ടൺ എഥലൈൻ ഡൈക്ലോറൈഡ്, 3.6 ലക്ഷം ടൺ പിവിസിയും ഉൽപ്പാദിപ്പിക്കും. ടാസിസ് വ്യാവസായിക കെമിക്കൽ സോണിലാണ് പ്രൊജക്ട് സ്ഥാപിക്കുന്നത്.

റിലയൻസിന്റെ പ്രവർത്തനങ്ങളെ ആഗോള തലത്തിലേക്ക് ഉയർത്തുന്നതാണ് കരാറെന്ന് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പ്രതികരിച്ചു. റിലയൻസിന്റെ 44ാം ജനറൽ ബോഡി യോഗത്തിൽ അംബാനി സൂചിപ്പിച്ച അന്താരാഷ്ട്ര മുന്നേറ്റത്തിന്റെ ആദ്യപടിയായി കൂടിയാണ് ഇതിനെ നോക്കിക്കാണുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!