Reliance: തേരോട്ടം തുടർന്ന് റിലയൻസ്, വരുമാനത്തിൽ 54.54 ശതമാനം ഉയർച്ച

Published : Jul 23, 2022, 11:38 AM ISTUpdated : Jul 23, 2022, 11:54 AM IST
Reliance: തേരോട്ടം തുടർന്ന് റിലയൻസ്, വരുമാനത്തിൽ 54.54 ശതമാനം ഉയർച്ച

Synopsis

നേതൃത്വ മാറ്റങ്ങൾ പ്രഖ്യാപിക്കുമ്പോഴും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് വളരുകയാണ്. അറ്റാദായം 46.29 ശതമാനം ഉയര്‍ന്നു.

ദില്ലി: മുകേഷ് അംബാനിയുടെ (Mukesh Ambani) നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ (Reliance industries) ഏകീകൃത അറ്റാദായം 46.29 ശതമാനം ഉയര്‍ന്ന് 17,955 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം  ഇതേ പാദത്തിൽ 12,273 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ വരുമാനം  54.54 ശതമാനം ഉയര്‍ന്ന് 2,23,113 കോടി രൂപയുമായി. കഴിഞ്ഞ സാമ്പത്തിക വർഷം  1,44,372 കോടി രൂപയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസിന്റെ വരുമാനം.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ (Reliance jio) കൂടുതൽ വരിക്കാരെ നേടി ത്രൈമാസ അറ്റാദായത്തിൽ 24 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ജൂൺ 30 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 43.35 ബില്യൺ രൂപ (542.57 മില്യൺ ഡോളർ) ആയി ഉയർന്നു, ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 35.01 ബില്യൺ രൂപയായിരുന്നു.

Read Also: സ്വർണാഭരണ മേഖലയിൽ തർക്കം; വില കുറച്ച് പ്രതിഷേധിച്ച് വൻകിട ജ്വല്ലറികൾ

പണപ്പെരുപ്പം തുടരുന്ന അസ്ഥിരമായ സാഹചര്യത്തിൽ പോലും കമ്പനിയുടെ  ഒ2സി ബിസിനസിന് എക്കാലത്തെയും ഉയര്‍ന്ന വരുമാനമാണ് ഈ പാദത്തില്‍ ഉണ്ടായത്. റിലയന്‍സ് റീട്ടെയിലിന്റെ വരുമാനം  51.9 ശതമാനം ഉയര്‍ന്ന് 58,554 കോടി രൂപയായി.

റിലയൻസ് ഇന്ഡസ്ട്രീസിന്റെ പുതിയ സ്റ്റോറുകൾ കൂട്ടിച്ചേർത്തത്, തടസമില്ലാതെയുള്ള സ്റ്റോറുകളുടെ പ്രവർത്തനം, പുതിയ വാണിജ്യ ബിസിനസുകളിലെ സുസ്ഥിര വളര്‍ച്ച എന്നിവ വരുമാനം വർദ്ധിക്കാൻ സഹായകമായി.  

Read Also: വിമാന യാത്രക്കാർക്ക് സന്തോഷവാർത്ത! കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ നൽകുന്നതിന് അധിക നിരക്ക് ഈടാക്കില്ല

രാജ്യത്ത് കുറഞ്ഞ ചെലവിൽ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി റിലയൻസ് ഇൻഡസ്ട്രീസ് രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വാഗ്ദാനം ചെയ്യുന്ന പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവുകൾക്കായുള്ള ലേലത്തിൽ പങ്കെടുക്കാനും കമ്പനി തയ്യാറാകുന്നതായി റിലയൻസിന്റെ ന്യൂ എനർജി പ്രസിഡന്റ് കപിൽ മഹേശ്വരി പറഞ്ഞു.  

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം