'ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാലും അത് സത്യമാകില്ല'; സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക

Published : Sep 03, 2019, 02:34 PM ISTUpdated : Sep 03, 2019, 03:04 PM IST
'ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാലും അത്  സത്യമാകില്ല'; സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക

Synopsis

'രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് സമ്മതിച്ച് സര്‍ക്കാര്‍ അതിനെ മറികടക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കണം'

ദില്ലി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ എന്‍ഡിഎ സര്‍ക്കാരിനെതിയെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പികുത്തിയിരിക്കുകയാണ്. പ്രതിസന്ധിയില്ലെന്ന നുണ എത്ര തവണ ആവര്‍ത്തിച്ചാലും അത് സത്യമാവില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 

'ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാലും അത്  സത്യമായിത്തീരില്ല. നിലവില്‍ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ സമ്മതിക്കണം'. പ്രതിസന്ധിയെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

വ്യക്തി​ഗത വായ്പയുടെ ഇഎംഐ എങ്ങനെ കുറയ്ക്കാം? ഈ കാര്യങ്ങൾ അറിയാം
സ്വർണവില റെക്കോർഡുകൾ തകർക്കുമ്പോൾ ആര്‍ക്കാണ് ഗോള്‍ഡ് ലോണ്‍ കൂടുതല്‍ പ്രയോജനകരം?