RBI : കേന്ദ്രത്തിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു; 30,307 കോടി ലാഭവിഹിതം നൽകാൻ ആർബിഐ

Published : May 21, 2022, 11:04 AM IST
RBI : കേന്ദ്രത്തിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു; 30,307 കോടി ലാഭവിഹിതം നൽകാൻ ആർബിഐ

Synopsis

കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്ര സർക്കാരിന് 99,122 കോടി രൂപയാണ് ആർബിഐ  ലാഭ വിഹിതം നൽകിയത്. 

ദില്ലി : മുൻ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി  30,307 കോടി രൂപ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) കേന്ദ്ര സർക്കാറിന് (central government) നൽകും. അടിയന്തര കരുതൽ ധനം (Contingency Risk Buffer) 5.50 ശതമാനമായി നിലനിർത്തും. ആർ‌ബി‌ഐ ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ നടന്ന സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ യോഗത്തിലാണ് ലാഭവിഹിതം സംബന്ധിച്ച തീരുമാനമുണ്ടായത്.

ഉക്രൈൻ - റഷ്യ യുദ്ധവും ആഗോള സാമ്പത്തിക സമ്മർദ്ദവും രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ ക്ഷീണിപ്പിച്ച സാഹചര്യത്തിലാണ് ആർബിഐ ലാഭ വിഹിതം പ്രഖ്യാപിച്ചത്. യോഗത്തിൽ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തു. സർക്കാർ പ്രതീക്ഷിച്ച തുകയേക്കാൾ കുറവാണെങ്കിലും സാമ്പത്തിക സ്ഥിതി അനുസരിച്ച് ഈ തുക ആശ്വാസമാകും. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്ര സർക്കാരിന് 99,122 കോടി രൂപയാണ് ആർബിഐ  ലാഭ വിഹിതം നൽകിയത്. 

RBI : ആറ് ബാങ്കിംഗ് ലൈസൻസ് അപേക്ഷകൾ തള്ളി ആർബിഐ.

 

ദില്ലി :ബാങ്ക് ലൈസൻസിനായി (Bank licence) അപേക്ഷിച്ച ആറ് സ്ഥാപനങ്ങളുടെ അപേക്ഷകള്‍ റിസര്‍വ് ബാങ്ക് (Reserve bank of India) തള്ളി. ചെറുതും വലുതുമായ ബാങ്കുകൾ സ്ഥാപിക്കാനായുള്ള ലൈസൻസിനായാണ് വിവിധ സ്ഥാപനങ്ങൾ അപേക്ഷ നൽകിയത്. ഈ സ്ഥാപനങ്ങളുടെ  അപേക്ഷകൾ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരസിച്ചതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അറിയിച്ചു.

Read Also : Gold price today : മൂന്ന് ദിവസത്തിനുള്ളിൽ 760 രൂപയുടെ വർധന; സ്വർണവില കുതിക്കുന്നു

യുഎഇ എക്‌സ്‌ചേഞ്ച് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (UAE Exchange and Financial Services Ltd), റെപ്‌കോ ബാങ്ക്(REPCO Bank), ചൈതന്യ ഇന്ത്യ ഫിന്‍ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ് ( Chaitanya India Fin Credit Pvt. Ltd), പങ്കജ് വൈഷ്(Pankaj Vaish), വി സോഫ്റ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ( VSoft Technologies Pvt. Ltd), കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (Calicut City Service Co-operative Bank) എന്നീ സ്ഥാപനങ്ങളുടെ അപേക്ഷകളാണ് ആർബിഐ തള്ളിയത്. മുൻ ഡെപ്യൂട്ടി ഗവർണർ ശ്യാമള ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സ്റ്റാൻഡിങ് എക്‌സ്‌റ്റേണൽ അഡൈ്വസറി കമ്മിറ്റിയാണ് സ്ഥാപനങ്ങളുടെ ഈ അപേക്ഷകൾ നിരസിക്കാൻ തീരുമാനിച്ചത്

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ