യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് മുന്നേറ്റം

By Web TeamFirst Published Feb 12, 2021, 9:12 PM IST
Highlights

ഫെബ്രുവരി 11 വ്യാഴാഴ്ച ആഭ്യന്തര യൂണിറ്റ് 72.87 എന്ന നിലയിലായിരുന്നു.
 

മുംബൈ: ഫെബ്രുവരി 12 വെള്ളിയാഴ്ച വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് നേട്ടം. വ്യാപാരം അവസാനിക്കുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം 12 പൈസ നേട്ടത്തോടെ 72.75 എന്ന നിലയിലെത്തി. മെച്ചപ്പെട്ട ഉപഭോക്തൃ പണപ്പെരുപ്പ റിപ്പോർട്ടും വ്യാവസായിക ഉൽപാദന റിപ്പോർട്ടുകളും വിദേശ മൂലധന വരവിൽ മുന്നേറ്റമുണ്ടായതും ഇന്ത്യൻ രൂപയെ ശക്തിപ്പെടുത്തി. 

ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ ഇന്ത്യൻ കറൻസി ഡോളറിനെതിരെ 72.79 എന്ന നിലയിലാണ് വ്യാപാരത്തിലേക്ക് കടന്നത്. ഇൻട്രാ ഡേയിലെ ഉയർന്ന നിരക്കായ 72.75 ലേക്ക് എത്തി. ഇടയ്ക്ക് 72.83 എന്ന താഴ്ന്ന നിലയിലും വ്യാപാരം നടന്നു. 

ഒടുവിൽ അമേരിക്കൻ കറൻസിക്കെതിരെ രൂപ 72.75 ൽ ക്ലോസ് ചെയ്തു, മുമ്പത്തെ ക്ലോസിം​ഗ് നിരക്കിൽ നിന്ന് 12 പൈസ വർദ്ധനവ് രേഖപ്പെടുത്തി. ഫെബ്രുവരി 11 വ്യാഴാഴ്ച ആഭ്യന്തര യൂണിറ്റ് 72.87 എന്ന നിലയിലായിരുന്നു.
 

click me!