കേരള ‍ഡിജിറ്റൽ സർവകലാശാലയുടെ ഡിജിറ്റല്‍ ഉച്ചകോടി തിരുവനന്തപുരത്ത്

By Web TeamFirst Published Feb 12, 2021, 7:51 PM IST
Highlights

15 ന് ഉച്ചയ്ക്ക് 2 ന് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കാമ്പസില്‍ ആരംഭിക്കുന്ന 'ഡി എക്സ് 21: ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സമ്മിറ്റി'ല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കുന്ന സെഷനുകള്‍ ഓണ്‍ലൈനില്‍ നടത്തും.

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി (കെയുഡിഎസ്ഐടി) യുടെ ഉദ്ഘാടനത്തിനു മുന്നോടിയായി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഉച്ചകോടി ഫെബ്രുവരി 15, 16 തീയതികളില്‍ മംഗലപുരം ടെക്നോസിറ്റി കാമ്പസില്‍ നടക്കും.

15 ന് ഉച്ചയ്ക്ക് 2 ന് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കാമ്പസില്‍ ആരംഭിക്കുന്ന 'ഡി എക്സ് 21: ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സമ്മിറ്റി'ല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കുന്ന സെഷനുകള്‍ ഓണ്‍ലൈനില്‍ നടത്തും.

'ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഡേ' എന്നു പേരിട്ടിരിക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിവസത്തില്‍ അന്താരാഷ്ട്ര സെലിബ്രിറ്റി ടെക്നോളജിസ്റ്റ് ഡോണ്‍ ടാപ്സ്കോട്ട് മുഖ്യപ്രഭാഷണം നടത്തും. മുന്‍ ഐബിഎം റിസര്‍ച്ച് ഫെലോയും സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി പ്രൊഫസറുമായ പ്രൊഫ സി മോഹന്‍, യുസിഎല്ലിലെ സോഷ്യല്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ലീഡറും ഇന്‍ഡസ്ട്രി അസോസിയേറ്റുമായ ഡോ ജെയ്ന്‍ തോമാസണ്‍, ഡിസിബി ബാങ്ക് ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഹെഡ് പ്രസന്ന ലോഹര്‍ എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സംസ്ഥാനത്തെ പ്രമുഖ ഐടി കമ്പനികള്‍ വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കും. ജിടെക്കുമായി സഹകരിച്ചാണ് ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഡേ സംഘടിപ്പിക്കുന്നത്.

കേരള ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്), ജിടെക്, ഐഇഇഇ കമ്മ്യൂണിക്കേഷന്‍സ് സൊസൈറ്റി (കോംസോക്) കേരള ചാപ്റ്റര്‍, അസോസിയേഷന്‍ ഫോര്‍ കമ്പ്യൂട്ടിംഗ് മെഷിനറി (എസിഎം) തിരുവനന്തപുരം ചാപ്റ്റര്‍ എന്നിവയുമായി സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

click me!