അമേരിക്ക കടുംപിടുത്തം തുടരുന്നു; റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ ത്രിശങ്കുവില്‍

Published : Mar 19, 2022, 12:41 PM IST
അമേരിക്ക കടുംപിടുത്തം തുടരുന്നു; റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ ത്രിശങ്കുവില്‍

Synopsis

ഇന്ത്യ മാത്രമല്ല, പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ റഷ്യയില്‍ നിന്ന് എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നുണ്ട്.  

ദില്ലി: യുക്രൈന്‍ (Ukraine) അധിനിവേശത്തെ തുടര്‍ന്ന് റഷ്യയുടെ (Russia) എണ്ണ വാങ്ങരുതെന്ന നിലപാടില്‍ അമേരിക്ക (America) ഉറച്ചു നിന്നതോടെ ഇന്ത്യ ആശങ്കയില്‍. അമേരിക്കയുടെ മുന്നറിയിപ്പിനിടയിലും കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി  വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത് ലക്ഷം ബാരലാണ് ഒടുവില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. കൊവിഡ് കാരണം പ്രതിസന്ധിയിലായ ഇന്ത്യന്‍ സാമ്പദ് രംഗത്തിന് റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ആശ്വാസകരമാകുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഇന്ത്യ മാത്രമല്ല, പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ റഷ്യയില്‍ നിന്ന് എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതി ജര്‍മനി ഇപ്പോഴും തുടരുകയാണ്. ഉപരോധം തുടരുന്നതിനിടെ റഷ്യയില്‍ നിന്ന് ഇന്ത്യ പ്രതിരോധ സാമഗ്രികള്‍ വാങ്ങിയിരുന്നു. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യക്ക് ആശ്വാസമാണ്. എന്നാല്‍, റഷ്യയുമായുള്ള ഇടപാടിനെ അമേരിക്ക എതിര്‍ക്കുന്നതിലും ആശങ്കയുണ്ട്.

കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 30 ലക്ഷം ബാരല്‍ ക്രൂഡോയില്‍ റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നു. ബാരലിന് 20 മുതല്‍ 25 ഡോളര്‍ വരെ വില കുറച്ചാണ് ഐഒസിക്ക് വൈറ്റല്‍ ക്രൂഡോയില്‍ വിറ്റത്. മെയ് മാസത്തേക്കുള്ള പ്രീ ബുക്കിങ് ആണ് ഇന്ത്യന്‍ കമ്പനികള്‍ നടത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ കുറഞ്ഞ നിരക്കിലുള്ള ക്രൂഡോയില്‍ മെയ് മാസത്തില്‍ മാത്രമേ ഇന്ത്യയിലെത്തുകയുള്ളൂ.  അമേരിക്കയില്‍ വലിയ നിക്ഷേപമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി കോംപ്ലക്‌സ് കയ്യില്‍ ഇരിക്കുമ്പോഴും കുറഞ്ഞ നിരക്കിലുള്ള ക്രൂഡോയില്‍ വാങ്ങിക്കാന്‍ തയ്യാറല്ല.
 

PREV
Read more Articles on
click me!

Recommended Stories

എന്താണ് ഡി- ഡോളറൈസേഷൻ? ഡോളറിന്റെ ആധിപത്യം കുറയ്ക്കാൻ കറൻസി വിപ്ലവവുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രം; ക്ഷാമബത്തയിൽ 3 ശതമാനത്തിന്റെ വർധനവ്