ശമ്പളക്കാരാണോ? ഐടിആർ ഫയൽ ചെയ്യാൻ ജൂൺ 15 വരെ കാത്തിരിക്കുന്നതാണ് ഉചിതം, കാരണം ഇതോ

Published : May 30, 2024, 03:44 PM IST
ശമ്പളക്കാരാണോ? ഐടിആർ ഫയൽ ചെയ്യാൻ ജൂൺ 15 വരെ കാത്തിരിക്കുന്നതാണ് ഉചിതം, കാരണം ഇതോ

Synopsis

ശമ്പളത്തിൽ നിന്ന് കുറച്ച ടിഡിഎസ് കമ്പനി സർക്കാരിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്നതിന്റെ തെളിവാണ് ഫോം 16.  

ദായനികുതി ഫയൽ ചെയ്യുന്നതിനായി ആദായനികുതി വകുപ്പ് ഐടിആർ ഫോമുകൾ ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ തന്നെ ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യണോ?  ജൂൺ 15 വരെ കാത്തിരിക്കുകയാണ് നല്ലതെന്നാണ് ഇതിനുള്ള ഉത്തരം. ഫോം 16 ലഭിച്ചതിന് ശേഷം മാത്രം റിട്ടേൺ ഫയൽ ചെയ്യുക.  ഫോം 16  ജീവനക്കാർക്ക് നൽകേണ്ടത് ഓരോ കമ്പനിയുടെയും ഉത്തരവാദിത്തമാണ്. മെയ് മുതലാണ് കമ്പനികൾ ഈ ഫോം നൽകാൻ തുടങ്ങുന്നത്.  ജൂൺ 15-നകം കമ്പനി  ഫോം 16 ജീവനക്കാർക്ക് നൽകണം.  ശമ്പളത്തിൽ നിന്ന് കുറച്ച ടിഡിഎസ് കമ്പനി സർക്കാരിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്നതിന്റെ തെളിവാണ് ഫോം 16.  

 ഫോം 16 ന് എ, ബി എന്നീ രണ്ട് ഭാഗങ്ങളുണ്ട്. കമ്പനി നിങ്ങളുടെ ശമ്പളത്തിൽ നിന്ന് എന്ത് ടിഡിഎസ് ഈടാക്കിയാലും അത് സർക്കാരിൽ നിക്ഷേപിക്കുന്നു. ഈ ഫോമിൽ ഇതിന്റെ വിവരങ്ങളെല്ലാം അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ, കമ്പനിയുടെ ടാൻ, മൂല്യനിർണ്ണയ വർഷം, ജീവനക്കാരന്റെയും കമ്പനിയുടെയും പാൻ, വിലാസം, ശമ്പള വിഭജനം, നികുതി അടയ്‌ക്കേണ്ട വരുമാനം തുടങ്ങിയ വിവരങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, നിങ്ങൾ പണം എവിടെയെങ്കിലും നിക്ഷേപിച്ചുവെന്ന കാര്യം  കമ്പനിയെ അറിയിച്ചിട്ടുണ്ടെങ്കിൽ, ഈ വിവരങ്ങളും അതിൽ ലഭ്യമാണ്. നിങ്ങളുടെ വരുമാനത്തിന്റെ തെളിവ് കൂടിയാണ് ഫോം 16.
 
ഇതിന് പുറമേ ഫോം 26AS മേയ് 31ന് ശേഷം മാത്രമേ പൂർണായി തയാറാകൂ. ഒരു വ്യക്തി സർക്കാരിന് ഇതിനകം അടച്ചിട്ടുള്ള നേരിട്ടുള്ള നികുതികളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങുന്ന വാർഷിക ഏകീകൃത ക്രെഡിറ്റ് സ്റ്റേറ്റ്‌മെന്റാണിത്. ഓരോ നികുതിദായകർക്കും അവരുടെ  പാൻ നമ്പർ ഉപയോഗിച്ച് ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി  ഫോം 26AS  ഡൌൺലോഡ് ചെയ്യാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം