മക്കളുടെ ഭാവി, സാമ്പത്തിക ഭദ്രമാക്കാം; എസ്ബിഐ വഴിയൊരുക്കും, പക്ഷേ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്!

By Web TeamFirst Published Sep 3, 2022, 7:33 PM IST
Highlights

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് രണ്ട് തരത്തിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ആണ് എസ് ബി ഐയിൽ ഉള്ളത്, പഹലി ഖദം, പഹലി ഉദാൻ എന്നിവയാണിവ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കുട്ടികൾക്കുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മക്കളുടെ ഭാവിയെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിന് ഏറെ സഹായകരം ആയിട്ടുള്ള പദ്ധതിയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് രണ്ട് തരത്തിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ആണ് എസ് ബി ഐയിൽ ഉള്ളത്, പഹലി ഖദം, പഹലി ഉദാൻ എന്നിവയാണിവ. ഈ അക്കൗണ്ടുകളുടെ പ്രധാന സവിശേഷത ഇവയ്ക്ക് മിനിമം ബാലൻസ് ആവശ്യമില്ല എന്നുള്ളതാണ്. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾ നീ അക്കൗണ്ടുകളിൽ ലഭ്യമാണ്.

ചെക്ക് ബുക്ക്

പഹലി ഖദം പ്ലാനിൽ അക്കൗണ്ട് ഉടമയായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിലോ അല്ലെങ്കിൽ രക്ഷിതാവിന്റെ പേരിലോ 10 ലീഫുകൾ ഉള്ള ചെക്ക് ബുക്ക് അനുവദിക്കും. പഹലി ഉദാൻ: അക്കൗണ്ട് ഉടമയായ കുട്ടിക്ക് ഒരേ തരത്തിൽ ഒപ്പിടാൻ സാധിക്കുമെങ്കിൽ 10 ലീഫുകൾ ഉള്ള ചെക്ക് ബുക്ക് അനുവദിക്കും.

കുട്ടികൾക്കും സമ്പാദിക്കാം; എസ്ബിഐയുടെ സേവിംഗ്സ് അക്കൗണ്ടുകളുടെ ആനുകൂല്യങ്ങൾ അറിയാം

ഫോട്ടോ പതിച്ച എടിഎം കാർഡ് രണ്ട് പ്ലാനിലും അനുവദിക്കും. ഒറ്റത്തവണ 5000 രൂപ വരെ പിൻവലിക്കാനോ ചെലവഴിക്കാനോ ഈ കാർഡ് ഉപയോഗിച്ച് സാധിക്കും. പഹലാ ഖദം പ്ലാൻ വഴി ഒരു ദിവസം മൊബൈൽ ബാങ്കിങ്ങിലൂടെ 2000 രൂപയുടെ വരെ ഇടപാട് നടത്താനാവും. പെഹ്ലി ഉഡാൻ പ്ലാനിലും ഈ നിബന്ധന ഉണ്ട്.

കിട്ടുമ്പോഴൊക്കെ വാങ്ങി, ഇപ്പോൾ കണ്ണുതള്ളുന്ന കടം; ചൈനയ്ക്ക് പാകിസ്ഥാൻ കൊടുക്കാനുള്ളത് അത്രയും ഭീമമായ തുക!

പഹലാ ഖദം പ്ലാനിൽ പ്രായപൂർത്തിയാകാത്ത ഏതു കുട്ടിയുടെ പേരിലും സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. എന്നാൽ പഹലാ ഉഡാൻ പ്ലാനിൽ 10 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ആണ് അക്കൗണ്ട് തുറക്കാൻ ആവുക. പഹലാ ഖദം പ്ലാൻ പ്രായപൂർത്തിയാകാത്ത കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് ആയി തുറക്കാവുന്നതാണ്. പഹലാ ഉഡാൻ പ്ലാനിൽ കുട്ടിയുടെ മാത്രം പേരിലാണ് അക്കൗണ്ട് തുറക്കാൻ കഴിയുക.

tags
click me!