ഉയർന്ന പലിശ നൽകുന്ന എസ്ബിഐയുടെ ഈ സ്‌കീമിന്റെ കാലാവധി നീട്ടി; മുതിർന്ന പൗരന്മാർക്ക് നേട്ടം

Published : Jun 22, 2023, 11:59 PM ISTUpdated : Jun 23, 2023, 12:02 AM IST
ഉയർന്ന പലിശ നൽകുന്ന എസ്ബിഐയുടെ ഈ സ്‌കീമിന്റെ കാലാവധി നീട്ടി; മുതിർന്ന പൗരന്മാർക്ക് നേട്ടം

Synopsis

അമൃത് കലാഷ് സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പദ്ധതിയുടെ കാലാവധി നീട്ടി.

ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) അമൃത് കലാഷ് സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പദ്ധതിയുടെ കാലാവധി നീട്ടി. എസ്ബിഐയുടെ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ്  ഫെബ്രുവരി 15 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2023 ഫെബ്രുവരി 15-ന് ബാങ്ക്അവതരിപ്പിച്ച ഈ പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്‌കീമിൽ അംഗമാകാനുളള കാലാവധി നേരത്തെ 2023 മാർച്ച് 31 ആയിരുന്നു. എന്നാൽ ഏപ്രിൽ 12-ന് ബാങ്ക് പുനരവതരിപ്പിച്ച അമൃത് കലശ്  സ്ഥിര നിക്ഷേപപദ്ധതിയുടെ കാലാവധി 2023 ജൂൺ 30 വരെ നീട്ടി. ഇപ്പോൾ വീണ്ടും അമൃത് കലാഷ് സ്കീം 2023 ഓഗസ്റ്റ് 15 വരെ നീട്ടിയിട്ടുണ്ട്. 

പദ്ധതി സവിശേഷതകൾ

400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന്  ഉയർന്ന പലിശനിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. പൊതു നിക്ഷേപകർക്ക് 7.10 ശതമാനം നിരക്കിലാണ് പലിശ നൽകുക. എന്നാൽ മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനം നിരക്കിൽ പലിശ നൽകുന്നുണ്ട് അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതി. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കാണ് നൽകാറുള്ളത്.  പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപം നടത്താം.

മറ്റ് കാലയളവിനുള്ള എസ്ബിഐ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക്

7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയിലുള്ള എഫ്ഡികൾക്ക് ബാങ്ക് പൊതുജനങ്ങൾക്ക് 3% പലിശയും മുതിർന്ന പൗരന്മാർക്ക് 3.50% പലിശയും വാഗ്ദാനം ചെയ്യുന്നു.

46 ദിവസം മുതൽ 179 ദിവസം വരെയുള്ള എഫ്ഡികൾക്ക്  പൊതുജനങ്ങൾക്ക് 4.5% പലിശയും മുതിർന്ന പൗരന്മാർക്ക് 5% പലിശയും വാഗ്ദാനം നൽകുന്നുണ്ട്.

180 ദിവസം മുതൽ 210 ദിവസം വരെയുള്ള എഫ്ഡികൾക്ക്  പൊതുജനങ്ങൾക്ക് 5.25% പലിശയും മുതിർന്ന പൗരന്മാർക്ക് 5.75% പലിശയും വാഗ്ദാനം ചെയ്യുന്നു.

1 വർഷം മുതൽ 2 വർഷം വരെ കാലാവധിയിലെ സ്ഥിരനിക്ഷേപങ്ങൾക്ക്  പൊതുജനങ്ങൾക്ക് 6.8% പലിശയും മുതിർന്ന പൗരന്മാർക്ക് 7.30% പലിശയും ആണ് നൽകുന്നത്
.
2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള എഫ്ഡികൾക്ക്  പൊതുജനങ്ങൾക്ക് 7% പലിശയും മുതിർന്ന പൗരന്മാർക്ക് 7.50% പലിശയും വാഗ്ദാനം ചെയ്യുന്നു.

3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 6.5% പലിശയും മുതിർന്ന പൗരന്മാർക്ക് 7% പലിശയും ലഭ്യമാക്കുന്നു
5 വർഷം മുതൽ 10 വർഷം വരെയുള്ള എഫ്ഡികൾക്ക് ബാങ്ക് സാധാരണക്കാർക്ക് 6.5% പലിശയും മുതിർന്ന പൗരന്മാർക്ക് 7.5% പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്..

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ചാർജ്ജ്; ദില്ലി - തിരുവനന്തപുരം ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്നു!
വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും