'എസ്ബിഐ അമൃത് കലശ്'; നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ

Published : Apr 17, 2023, 11:55 PM IST
'എസ്ബിഐ അമൃത് കലശ്'; നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ

Synopsis

എസ്ബിഐയുടെ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ്. ആകർഷകമായ പലിശ

നിക്ഷേപ പദ്ധതികളെ ആകർഷകമാക്കുന്നത് അതിന്റെ ഉയർന്ന പലിശനിരക്കാണ്. ലാഭം ലക്ഷ്യമിട്ടുകൊണ്ടാണ് ഉപഭോക്താക്കൾ നിക്ഷേപ പദ്ധതികളിൽ അംഗമാകുന്നത് എന്നതിനാൽ  ആകർഷകമായ പലിശയിൽ, പുതിയ നിക്ഷേപ പദ്ധതികൾക്ക് വിവിധ ബാങ്കുകൾ തുടക്കമിടാറുണ്ട്

ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അമൃത് കലശ്  പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്.  എസ്ബിഐയുടെ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ്  ഫെബ്രുവരി 15 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2023 ഫെബ്രുവരി 15-ന് ബാങ്ക്അവതരിപ്പിച്ച ഈ പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്‌കീമിൽ അംഗമാകാനുളള കാലാവധി നേരത്തെ 2023 മാർച്ച് 31 ആയിരുന്നു. എന്നാൽ ഏപ്രിൽ 12-ന് ബാങ്ക് പുനരവതരിപ്പിച്ച അമൃത് കലശ്  സ്ഥിര നിക്ഷേപപദ്ധതിയുടെ കാലാവധി  2023 ജൂൺ 30 വരെ നീ്ട്ടിയിരിക്കുന്നു എന്നതാണ് പുതിയ റിപ്പോർട്ട്.  

400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന്  ഉയർന്ന പലിശനിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.
പൊതു നിക്ഷേപകർക്ക് 7.10 ശതമാനം നിരക്കിലാണ് പലിശ നൽകുക. എന്നാൽ മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനം നിരക്കിൽ പലിശ നൽകുന്നുണ്ട് അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതി. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കാണ് നൽകാറുള്ളത്. 2013 ജൂൺ 30 വരെയാണ് ഈ പദ്ധതിയിൽ ചേരാനുള്ള കാലാവധി. പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപം നടത്താം.

ആർബിഐയുടെ റിപ്പോ നിരക്ക് വർധനവിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെബ്രുവരി 15 മുതൽ തങ്ങളുടെ നിക്ഷേപ പലിശ നിരക്കുകളിലും വർധന വരുത്തിയിരുന്നു. അഞ്ച് മുതൽ 25 വരെ ബേസിസ് പോയിന്റിന്റെ വർധനവാണ് വരുത്തിയത്. വർധനവ് വരുത്തിയതിന് പിന്നാലെയാണ് പുതിയ സ്ഥിരനിക്ഷേപ പദ്ധതിയും അവതരിപ്പിച്ചത്.

നിലവിൽ 2 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള എസ്ബിഐ നിക്ഷേപങ്ങൾക്ക് 25 ബേസിസ് പോയിന്റിന്റ വർധനവുണ്ട്. ഇത് പ്രകാരം നിക്ഷേപകർക്ക് 7 ശതമാനം പലിശ ലഭിക്കും. 3 മുതൽ 10 വർഷ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശനിരക്കാണ് നൽകുന്നത്. 1 വർഷം മുതൽ 2 വർഷത്തിൽ താഴെ പദ്ധതി കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.80 ശതമാനം പലിശ ലഭിക്കും. ഈ നിക്ഷേപങ്ങൾക്ക് 5 ബേസിസ് പോയിന്റിന്റെ വർധനവാണുള്ളത്. ഒരു വർഷം വരെയുള്ള നിക്ഷപപലിശ മാറ്റമില്ലാതെ തുടരും.രണ്ട് കോടിരൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങൾക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കുയർത്തിയത്. 1 വർഷത്തിൽ താഴയുള്ള നിക്ഷേപങ്ങളുടെ നിരക്കിൽ മാറ്റമില്ലാതെ തുടരും.

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ അമരക്കാരന്‍; പ്രതിസന്ധിയിലും തലയുയര്‍ത്തി നില്‍ക്കുന്ന ശതകോടീശ്വരന്‍ രാഹുല്‍ ഭാട്ടിയ: അറിയാം ആസ്തിയും ജീവിതവും
ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം