
ദില്ലി: 'ആദിത്യ ബിർള എസ്ബിഐ ക്രെഡിറ്റ് കാർഡ്' (Aditya Birla SBI Card) പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് എസ്ബിഐ കാർഡ് (SBI Card). ആദിത്യ ബിർള ക്യാപിറ്റൽ ലിമിറ്റഡിന്റെ വായ്പാ ഉപസ്ഥാപനമായ ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡിന്റെ (ABFL) പങ്കാളിത്തത്തോടെയാണ് ലൈഫ്‌സ്‌റ്റൈൽ ക്രെഡിറ്റ് കാർഡായ ‘ആദിത്യ ബിർള എസ്ബിഐ കാർഡ്’ എസ്ബിഐ കാർഡ് അവതരിപ്പിക്കുന്നത്. വിസ പ്ലാറ്റ്‌ഫോമിൽ 'ആദിത്യ ബിർള എസ്ബിഐ കാർഡ് സെലക്ട്', 'ആദിത്യ ബിർള എസ്ബിഐ കാർഡ്' എന്നീ രണ്ട് വേരിയന്റുകളിലായാണ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചിരിക്കുന്നത്.
ആദിത്യ ബിർള ഗ്രൂപ്പ് കമ്പനികളുടെ ടെലികോം ബില്ലുകളിലോ, ലൂയിസ് ഫിലിപ്പ്, ദ കളക്ടീവ്, വാൻ ഹ്യൂസെൻ, അലൻ സോളി, പീറ്റർ ഇംഗ്ലണ്ട്, അമേരിക്കൻ ഈഗിൾ, പോളോ തുടങ്ങിയ ലൈഫ്‌സ്‌റ്റൈൽ സ്റ്റോറുകളിലോ നിന്നും സാധങ്ങൾ വാങ്ങുമ്പോളോ പണമടയ്‌ക്കേണ്ട സാഹചര്യത്തിലോ ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ കാർഡ് ഉടമകൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കും. കൂടാതെ ഹോട്ടലുകളിൽ താമസിച്ചതിനുള്ള പണം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നൽകിയാൽ റിവാർഡ് പോയിന്റുകൾ ലഭിക്കും.
Read More: ഭക്ഷ്യ പ്രതിസന്ധി രൂക്ഷം; 1.8 ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്യാൻ തയ്യാറായി ഇന്ത്യ
ആദിത്യ ബിർള ഫിനാൻസുമായി കൈകോർത്തതിൽ സന്തോഷമുണ്ടെന്നും മെച്ചപ്പെട്ട ഉപഭോക്തൃ സേവനം നല്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും എസ്ബിഐ കാർഡ് എംഡിയും സിഇഒയുമായ രാമ മോഹൻ റാവു അമര പറഞ്ഞു. ആദിത്യ ബിർള കാപ്പിറ്റലിന്റെ 35 ദശലക്ഷത്തോളം വരുന്ന ഉപഭോക്താക്കൾക്ക് 'ആദിത്യ ബിർള എസ്ബിഐ കാർഡ്' പ്രയോജനം ചെയ്യുമെന്ന് ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ രാകേഷ് സിംഗ് പറഞ്ഞു.
Read More: സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി കാനറ ബാങ്ക്; പുതുക്കിയ നിരക്കുകൾ അറിയാം