പലിശ കൂടുതൽ ഏത് ബാങ്കിൽ? നിക്ഷേപിക്കും മുൻപ് ഈ കാര്യങ്ങൾ അറിയാം

Published : Jan 31, 2024, 04:13 PM IST
പലിശ കൂടുതൽ ഏത് ബാങ്കിൽ? നിക്ഷേപിക്കും മുൻപ് ഈ കാര്യങ്ങൾ അറിയാം

Synopsis

ഒരു പുതിയ എഫ്ഡി ആരംഭിക്കുന്നതിന് മുമ്പ്  രാജ്യത്തെ മുൻനിര ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ  പലിശ നിരക്കുകൾ വിലയിരുത്തുന്നത് വളരെ പ്രധാനമാണ്

സുരക്ഷിതമായ നിക്ഷേപ പദ്ധതികളിലൊന്നാണ് എഫ്ഡി. സ്ഥിരമായ പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് പ്രത്യേക പലിശ നിരക്കും എഫ്ഡി ഉറപ്പാക്കും. ബാങ്കുകളും കാലാവധിയും അനുസരിച്ച് പലിശ നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, ഒരു പുതിയ എഫ്ഡി ആരംഭിക്കുന്നതിന് മുമ്പ്  രാജ്യത്തെ മുൻനിര ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ  പലിശ നിരക്കുകൾ വിലയിരുത്തുന്നത് വളരെ പ്രധാനമാണ്.  

എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ   സാധാരണ ഉപഭോക്താക്കൾക്ക് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.5 മുതൽ 7% വരെയും മുതിർന്ന പൗരന്മാർക്ക് 4% മുതൽ 7.5% വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.  

ആക്സിസ് ബാങ്ക്  

ആക്സിസ് ബാങ്ക്  ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകളിൽ  3.50-7.10% വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു..  

എച്ച്ഡിഎഫ്സി

7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എച്ച്ഡിഎഫ്‌സി ബാങ്കിൽ 3% മുതൽ 7.20% വരെ ആണ് പലിശ.   മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപങ്ങൾക്ക് 3.5% മുതൽ 7.75% വരെ പലിശ ലഭിക്കും.  

ഐസിഐസിഐ  

ഐസിഐസിഐ ബാങ്ക് സാധാരണ ഉപഭോക്താക്കളുടെ ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 3% മുതൽ 7.1% വരെയും മുതിർന്ന പൗരന്മാർക്ക് 3.5% മുതൽ 7.65% വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

ബാങ്ക് ഓഫ് ബറോഡ  

ബാങ്ക് ഓഫ് ബറോഡ  4.25% മുതൽ 7.25% വരെ ആണ് പലിശ  നൽകുന്നത്.

പഞ്ചാബ് നാഷണൽ ബാങ്ക്  

7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.5% മുതൽ 7.25% വരെ പഞ്ചാബ് നാഷണൽ ബാങ്ക്   വാഗ്ദാനം ചെയ്യുന്നു.

കൊട്ടക് മഹീന്ദ്ര  

കൊട്ടക് മഹീന്ദ്ര ബാങ്കിൽ സാധാരണ പൗരന്മാർക്ക് 2.75% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 3.25% മുതൽ 7.80% വരെയും പലിശ ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

കുറഞ്ഞ പ്രീമിയം കണ്ട് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ സൂക്ഷിക്കുക; 'ലാഭം' ചിലപ്പോള്‍ വലിയ ബാധ്യതയാകും
നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണ്'; പോലീസ് വേഷത്തില്‍ വീഡിയോ കോള്‍, പണം തട്ടാന്‍ പുതിയ വഴികള്‍: ജാഗ്രത പാലിക്കാം